Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാന്തപുരത്തിനെതിരെയുള്ള പ്രചരണം ഇസ്‌ലാം വിരോധമാക്കി വളർത്താൻ സമ്മതിക്കില്ലെന്ന് റസാഖ് പാലേരി

text_fields
bookmark_border
കാന്തപുരത്തിനെതിരെയുള്ള പ്രചരണം ഇസ്‌ലാം വിരോധമാക്കി വളർത്താൻ സമ്മതിക്കില്ലെന്ന് റസാഖ് പാലേരി
cancel

ഇരിട്ടി (കണ്ണൂർ): കാന്തപുരം അബൂബക്കർ മുസ്‌ലിയാർ നടത്തിയ പ്രസ്താവനക്കെതിരായ പ്രചണത്തെ ഇസ്‍ലാം വിരോധമാക്കി വളർത്താനുള്ള ചില മീഡിയകളുടെയും രാഷ്രീയ നേതാക്കളുടെയും നീക്കം തിരിച്ചറിഞ്ഞ് ചെറുത്തുതോൽപ്പിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. ഇരിട്ടിയിൽ വെൽഫെയർ പാർട്ടി മുനിസിപ്പൽ ഭാരവാഹി തെരഞ്ഞെടുപ്പ് സമ്മേളനത്തോടനുബന്ധിച്ചു നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗുജറാത്തിലുൾപ്പെടെ ഇന്ത്യയിൽ പലയിടങ്ങളിലും മുസ്‍ലിം സ്ത്രീകളെ കൈകാര്യം ചെയ്തവർവരെ കാന്തപുരത്തിന്റെ കോലം കത്തിക്കാൻ രംഗത്തുവരുന്നത് വിരോധാഭാസമാണ്.

ആർ.എസ്.എസിനോട് മുസ്‍ലിം നേതാക്കളെയും സംഘടനകളെയും താരതമ്യം ചെയ്യുന്ന രീതി സി.പി.എം അവസാനിപ്പക്കണം. കേരളത്തിലെ നേതാക്കൾ മുമ്പെ തുടങ്ങിയ ഈ സമീകണ യുക്തി വെച്ച് കാന്തപുരത്തിന്റെ പ്രസ്ഥാവനയെ വിമർഷിച്ച എം.എ ബേബിയുടെ നടപടി തിരുത്തണം.

മുസ്‍ലിം സമൂഹത്തിൽ നിന്നുതന്നെ സ്‌ത്രീവിരുദ്ധ പ്രസ്‌താനക്കെതിരെ ചർച്ചകൾ ഉണ്ടാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രതിനിധി സമ്മേളനം ജില്ലാ ജനറൽ സെക്രട്ടറി സി.കെ മുനവ്വിർ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി ഇംതിയാസ് താണ മുഖ്യ പ്രഭാഷണം നടത്തി. അബ്‌ദുൽ ഖാദർ ദർശന, വി.എം. സാജിത, പി.പി. ആയിഷ, ടി.പി.സിദ്ധീഖ്, പി.പി. ഫാഹിസ്, സിയാഉൽ ഹഖ് എന്നിവർ സംസാരിച്ചു.

ഇരിട്ടി മുനിസിപ്പൽ കമ്മിറ്റി ഭാരവാഹികൾ: പ്രസിഡൻറ് - ശകീബ് കേളോത്ത്, ജന. സെക്രട്ടറി-ആയിഷ പി.പി, വൈസ് പ്രസിഡൻറുമാർ- വി.എം സാജിത, ടി.പി. സിദ്ധീഖ്, ട്രഷറർ -ഫാഹിസ് ഇരിട്ടി, ജോ. സെക്രട്ടറിമാർ -സിയാഉൽ ഹഖ്, ശബീർ ഹുസൈൻ എം.എ.പി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Campaign against Kanthapuram is becoming Islamophobia: Razak Paleri
Next Story