Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'കാ​ല​ൻ വ​ന്നു...

'കാ​ല​ൻ വ​ന്നു വി​ളി​ച്ചി​ട്ടും എ​ന്തേ ദാ​സേ പോ​കാ​ത്തൂ'; ഒരു ഭാര്യയും കേൾക്കാനിടവരരുതേ ഈ മുദ്രാവാക്യം

text_fields
bookmark_border
ac shanmugadas and wife
cancel
camera_alt

എ.​സി. ഷ​ൺ​മു​ഖ​ദാ​സ്​, ഭാ​ര്യ ഡോ. ​പാ​റു​ക്കു​ട്ടി​യ​മ്മ

കോ​ഴി​ക്കോ​ട്​:​ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ​അ​ടു​ക്കു​േ​മ്പാ​ൾ മു​ൻ മ​ന്ത്രി എ.​സി. ഷ​ൺ​മു​ഖ​ദാ​സി​‍െൻറ ഭാ​ര്യ ഡോ. ​പാ​റു​ക്കു​ട്ടി​യ​മ്മ​ക്ക്​ ഉ​ൾ​ക്കി​ടി​ല​മാ​ണ്. രാ​ഷ്​​ട്രീ​യ പ്ര​മു​ഖ​രു​ടെ ധ​ർ​മ​പ​ത്​​നി​മാ​രി​ൽ ആ​രും കേ​ൾ​ക്കാ​ൻ ഇ​ട​യി​ല്ലാ​ത്ത മു​ദ്രാ​വാ​ക്യം വി​ളി​കേ​ട്ട്​ ക​ണ്ണീ​രൊ​ഴു​ക്കി​യ വേ​ദ​ന ഇ​ന്നും മ​റ​ക്കാ​നാ​വു​ന്നി​ല്ല പാ​റു​ക്കു​ട്ടി​യ​മ്മ​ക്ക്. അ​പ​ക​ട​ത്തെ തു​ട​ർ​ന്നു ആ​ശു​പ​ത്രി കി​ട​ക്ക​യി​ൽ​നി​ന്ന്​ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രു​ടെ​യും പാ​ർ​ട്ടി​യു​ടെ​യും നി​ർ​ബ​ന്ധ​പ്ര​കാ​രം പ​ത്രി​ക സ​മ​ർ​പ്പി​ച്ച നാ​ളു​ക​ളി​ൽ വീ​ടി​‍െൻറ മു​ന്നി​ലെ​ത്തി എ​തി​രാ​ളി​ക​ൾ അ​ന്ന്​ വി​ളി​ച്ച​ത്​ 'കാ​ല​ൻ വ​ന്നു വി​ളി​ച്ചി​ട്ടും എ​ന്തേ ദാ​സേ പോ​കാ​ത്തൂ' എ​ന്നാ​ണ്.

ജീ​വ​ൻ തി​രി​ച്ചു​കി​ട്ടാ​ൻ​വേ​ണ്ടി മ​ന​മു​രു​കി പ്രാ​ർ​ഥി​ക്കു​ന്ന വേ​ള​യി​ലാ​യി​രു​ന്നു എ​തി​രാ​ളി​ക​ൾ അ​ത്യ​ധി​കം ദുഃ​ഖ​ക​ര​മാ​യ മു​ദ്രാ​വാ​ക്യം വി​ളി​ക​ൾ ഉ​യ​ർ​ത്തി​ത്. അ​തും അ​ദ്ദേ​ഹം രാ​ഷ്​​ട്രീ​യ​ത്തി​െൻറ ബാ​ല​പാ​ഠം പ​ക​ർ​ന്നു ന​ൽ​കി​യ അ​രു​മ​ശി​ഷ്യ​യു​ടെ അ​റി​വോ​ടെ​യാ​ണെ​ന്ന​ത്​ ഷ​ൺ​മു​ഖ​ദാ​സി​നെ​യും​ വേ​ദ​നി​പ്പി​ച്ചു.

ബാ​ലു​ശ്ശേ​രി മ​ണ്ഡ​ല​ത്തി​ൽ എ.​കെ. ശ​ശീ​ന്ദ്ര​ന്​ ഒ​രി​ക്ക​ൽ​കൂ​ടി സീ​റ്റ്​ കി​ട്ടി​യെ​ന്ന​റി​ഞ്ഞ​പ്പോ​ൾ ഷ​ൺ​മു​ഖ​ദാ​സി​‍െൻറ പ്രാ​ർ​ഥ​ന​യു​ടെ വ​ലു​പ്പ​ത്തെ​ക്കു​റി​ച്ചാ​ണ്​ പാ​റു​ക്കു​ട്ടി​യ​മ്മ ഓ​ർ​ക്കു​ന്ന​ത്. 1970 മു​ത​ൽ ഏ​ഴു ത​വ​ണ എം.​എ​ൽ.​എ​യും മ​ന്ത്രി​യു​മൊ​ക്കെ​യാ​യി ഷ​ൺ​മു​ഖ​ദാ​സ്​ മാ​റി​യ​പ്പോ​ൾ എ.​കെ.​എ​സ്​ പാ​ർ​ട്ടി​യി​ൽ ഒ​ന്നു​മാ​യി​ല്ലെ​ന്ന പ​രി​ഭ​വ​മാ​യി​രു​ന്നു ഷ​ൺ​മു​ഖ​ദാ​സ്​ കൂ​ട​ക്കൂ​ടെ അ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്ന​തെ​ന്ന്​ പാ​റു​ക്കു​ട്ടി​യ​മ്മ ഓ​ർ​ക്കു​ന്നു.

ഷ​ൺ​മു​ഖ​ദാ​സും പാ​റു​ക്കു​ട്ടി​യ​മ്മ​യും എ.​കെ. ശ​ശീ​ന്ദ്ര​നും കോ​ട്ട​ക്ക​ൽ ആ​ര്യ​വൈ​ദ്യ​ശാ​ല​യി​ൽ ആ​യു​ർ​വേ​ദ പ​ഠ​ന​ത്തി​ൽ സ​മ​കാ​ലി​ക​രാ​യി​രു​ന്നു. ഷ​ൺ​മു​ഖ​ദാ​സും എ.​കെ. ശ​ശീ​ന്ദ്ര​നും സ​ജീ​വ രാ​ഷ്​​ട്രീ​യ​ക്കാ​രാ​യി. പാ​റു​ക്കു​ട്ടി​യ​മ്മ ഡോ​ക്​​ട​റും. പ​ല​ത​വ​ണ എം.​എ​ൽ.​എ​യും മ​ന്ത്രി​യു​മൊ​ക്കെ​യാ​യെ​ങ്കി​ലും അ​വ​ധി സ​മ​യ​ത്ത്​ മാ​ത്ര​മേ ത​ങ്ങ​ളെ കൂ​ടെ താ​മ​സി​പ്പി​ച്ചി​രു​ന്നു​ള്ളൂ. മ​ന്ത്രി​മാ​രെ കേ​ടു​വ​രു​ത്തു​ന്ന​ത്​ ഭാ​ര്യ​യും മ​ക്ക​ളു​മാ​ണെ​ന്ന്​ പ​റ​യു​മാ​യി​രു​ന്നു​വെ​ന്നും ഈ ​കു​ടും​ബി​നി ഓ​ർ​ക്കു​ന്നു.

1970 മു​ത​ൽ 7 ത​വ​ണ ബാ​ലു​ശ്ശേ​രി നി​യോ​ജ​ക മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധാ​നം ചെ​യ്​​ത അ​ദ്ദേ​ഹം കോ​ൺ​ഗ്ര​സ് പ്ര​തി​നി​ധി​യാ​യാ​ണ്​ നാ​ലാം കേ​ര​ള നി​യ​മ​സ​ഭ​യി​ലേ​ക്ക് ആ​ദ്യ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. 1980ൽ ​ആ​റാം കേ​ര​ള നി​യ​മ​സ​ഭ​യി​ൽ കോ​ൺ​ഗ്ര​സ് (യു) ​പ്ര​തി​നി​ധി​യാ​യും തു​ട​ർ​ന്ന് 1982 1987, 1991, 1996 എ​ന്നീ വ​ർ​ഷ​ങ്ങ​ളി​ൽ കോ​ൺ​ഗ്ര​സ് (എ​സ്) പ്ര​തി​നി​ധി​യാ​യും 2001ൽ ​എ​ൻ.​സി.​പി പ്ര​തി​നി​ധി​യാ​യും കേ​ര​ള നി​യ​മ​സ​ഭ​യി​ൽ അം​ഗ​മാ​യി. 1980-81, 1987-91 , 1996-2000 എ​ന്നീ കാ​ല​യ​ള​വു​ക​ളി​ൽ ഇ.​കെ. നാ​യ​നാ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മ​ന്ത്രി​സ​ഭ​ക​ളി​ൽ സാ​മൂ​ഹി​ക വി​ക​സ​നം, ആ​രോ​ഗ്യം, കാ​യി​കം തു​ട​ങ്ങി വി​വി​ധ വ​കു​പ്പു​ക​ൾ കൈ​കാ​ര്യം ചെ​യ്തു.

Show Full Article
TAGS:assembly election 2021 AC Shanmughadas 
News Summary - ‘Call and come and go no matter what’; Let no wife hear this motto
Next Story