കോഴിക്കോട്-ഡൽഹി വിമാന സർവിസ് ഇന്ന് മുതൽ വീണ്ടും
text_fieldsകരിപ്പൂർ: എയർഇന്ത്യയുടെ കോഴിക്കോട്-ഡൽഹി സർവിസ് വെള്ളിയാഴ്ച പുനരാരംഭിക്കുന്നു. കോവിഡ് പശ്ചാത്തലത്തിൽ മാർച്ച് 25 മുതൽ രാജ്യത്ത് ആഭ്യന്തര സർവിസ് നിർത്തിയതിനെ തുടർന്നായിരുന്നു ഇൗ സർവിസും നിർത്തിയത്.
പിന്നീട് മേയ് 25 മുതൽ ആഭ്യന്തര സർവിസുകൾക്ക് കേന്ദ്രം അനുമതി നൽകിയെങ്കിലും ഡൽഹി-കണ്ണൂർ സെക്ടറിൽ മാത്രമായിരുന്നു സർവിസ്. ഇത് കരിപ്പൂരിലേക്ക് നീട്ടണമെന്നാവശ്യപ്പെട്ട് വിമാനത്താവള ഡയറക്ടർ എയർഇന്ത്യക്ക് കത്ത് നൽകിയിരുന്നു.
ഡൽഹി-കണ്ണൂർ-കോഴിക്കോട്, കോഴിക്കോട്-ഡൽഹി െസക്ടറിൽ വെള്ളി, ഞായർ, ബുധൻ ദിവസങ്ങളിലാണ് സർവിസ്. ഉച്ചക്ക് രണ്ടിന് ഡൽഹിയിൽനിന്ന് പുറപ്പെടുന്ന വിമാനം 5.05ന് കണ്ണൂരിലെത്തും. വൈകീട്ട് 6.05ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് 6.35ന് കരിപ്പൂരിലെത്തും. എട്ടിന് ഇവിടെനിന്ന് മടങ്ങി രാത്രി 11ന് ഡൽഹിയിലെത്തും. നേരത്തെ, ആഴ്ചയിൽ അഞ്ച് ദിവസമായിരുന്നു സർവിസ്.
