Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Dec 2021 12:45 PM GMT Updated On
date_range 2021-12-11T19:40:25+05:30പലകയ്യില്ലാത്ത പത്താഴം; യാത്രകാർ വെള്ളത്തിൽ വീഴുന്നു
text_fieldsഅരൂർ: നടവഴിയിലെ പത്താഴത്തിന് പലകയില്ല .കാൽ നടയാത്രികർ വെള്ളക്കെട്ടിൽ വീണുന്നത് പതിവ് അരൂർ കോടംതുരുത്ത് ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡിൽ നീണ്ടകര തെക്ക് പ്രദേശത്തെ ജനങ്ങൾക്ക് കരിമാഞ്ചേരിയിൽ എത്താൻ കരി നിലങ്ങളുടെ ചിറകളിൽ കൂടി വേണം സഞ്ചരിക്കാൻ.
മത്സ്യ കൃഷി നടത്തുന്ന കരിനിലങ്ങളാണിവിടെ. മത്സ്യ കൃഷി പാടങ്ങളിലേക്ക് വെള്ളം കയറ്റാനും ഇറക്കാനും പുറം ചിറയിൽ പത്താഴം സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ സ്ത്രീകളായ വഴിയാത്രീ കർ ഏറെ ക്ലേശി ക്കുകയാണ്. പുരുഷൻ മാർ പത്താഴം ചാടിക്കടക്കുകയാണ്. വഴിയാത്രക്കാർക്ക് മരപ്പലകയോ മറ്റ് സംവിധാനങ്ങളോ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പലതവണ പരാതിപ്പെട്ടിട്ടും പരിഹാരമുണ്ടായില്ല.
Next Story