പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു; മറ്റൊരാളെ കാണാതായി
text_fieldsവെള്ളിമാട്കുന്ന്: സുഹൃത്തുക്കളോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. മറ്റൊരാളെ പുഴയിൽ കാണാതായി. ഈസ്റ്റ് വെള്ളിമാട്കുന്ന് മൂഴിക്കൽ പൂക്കാട്ടുകുഴി കടവിൽ തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെ അപകടം. വയനാട് വടുവൻചാൽ ആണ്ടൂർ വെട്ടിക്കുന്നേൽ റെജി ജോസഫിൻെറ മകൻ ആൽവിൻ റജി(19) ആണ് മരിച്ചത്. അമ്പലവയൽ സ്വദേശിയായ അബ്ദുൽ അസീസിെൻറ മകൻ അമറിനെ (19)യാണ് കാണാതായത്.
ഗ്രീൻപാലസ് ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർഥികളായ ആറംഗ സംഘം ക്ലാസ് കഴിഞ്ഞ് പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു. അമറിന് നീന്തൽ വശമില്ലായിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു. ആഴമേറി അടിയൊഴുക്കുള്ള ഭാഗത്താണ് വിദ്യാർഥികൾ ഇറങ്ങിയത്. അമർ താഴുന്നത് കണ്ട് ആൽവിൻ രക്ഷിക്കാനെത്തുകയായിരുന്നു. പിന്നീട് രണ്ടുപേരും താഴ്ന്നു.
ഫയർഫോഴ്സും നാട്ടുകാരും നടത്തിയ തിരച്ചിലിനിടയിൽ ഏഴുമണിയോടെ ആൽവിെൻറ മൃതദേഹം കണ്ടെടുത്തു. അൽസലാമ കണ്ണാശുപത്രിയിലെ ഒപ്റ്റോ മെട്രി വിദ്യാർഥിയാണ് ആൽവിൻ. ജെ.ഡി.റ്റി കോളജിലെ ഒന്നാം വർഷ ബി.എസ്സി മാത്സ് വിദ്യാർഥിയാണ് അമർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
