രമിത്തിന് വേണം ഒരുകൈ സഹായം
text_fieldsതലശ്ശേരി: രക്താർബുദം ബാധിച്ച യുവാവ് മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ഉദാരമതികളുടെ സഹായത്തിനായി കാത്തിരിക്കുന്നു. എരഞ്ഞോളി ചോനാടം സീതാലക്ഷ്മിയിൽ കാരായി രമിത്താണ് രക്താർബുദം ബാധിച്ച് കോടിയേരി മലബാർ കാൻസർ സെൻററിൽ ചികിത്സയിലുള്ളത്.
30 ലക്ഷം ചെലവ് പ്രതീക്ഷിക്കുന്ന ശസ്ത്രക്രിയ രമിത്തിെൻറ കുടുംബത്തിന് താങ്ങാനാവുന്നതല്ല. നിർധന കുടുംബാംഗമായ രമിത്തിെൻറ ശസ്ത്രക്രിയക്കുള്ള പണം കണ്ടെത്താൻ ടി. പ്രേമനാഥ് ചെയർമാനും നാരങ്ങാട്ട് വിനോദ് കൺവീനറുമായി സഹായ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനമാരംഭിച്ചു.
സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ തലശ്ശേരി മെയിൻ ബ്രാഞ്ചിലാണ് അക്കൗണ്ട്. നമ്പർ: 39831342179, IFSC: SBIN0000926. സഹായം കാരായി രമിത്ത് ചികിത്സ സഹായ കമ്മിറ്റി, ചോനാടം, പി.ഒ. എരഞ്ഞോളി, കണ്ണൂർ ജില്ല, പിൻ-670107 എന്ന വിലാസത്തിലും അയക്കാമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു. SCAN & PAY ചെയ്യാനുള്ള സൗകര്യത്തിന് QR CODE ഉപയോഗിക്കാം. ഫോൺ: 9446432660.

