Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശബരിമല പ്രവേശം: ബി.െജ.പി വിശ്വാസികൾക്കൊപ്പം -കെ. സുരേന്ദ്രൻ
text_fieldsbookmark_border
തൃശൂർ: ശബരിമല പ്രവേശനത്തിന് എത്തുന്ന സ്ത്രീകളെ വിശ്വാസികൾ തടഞ്ഞാൽ ബി.ജെ.പി വിശ്വാസികൾക്കൊപ്പം നിൽക്കുമെന്ന് ബി.ജെ.പി ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. ശബരിമലയെ സംഘർഷ ഭൂമിയാക്കുന്നതാണ് ഇപ്പോഴത്തെ നീക്കം. വിശ്വാസികൾ ഏതറ്റം വരെ പോകുമോ അതിനൊപ്പം ബി.ജെ.പി ഉണ്ടാകും.
സുപ്രീം കോടതി വിധി നടപ്പാക്കാൻ കഴിയുന്ന സാമൂഹികാവസ്ഥ ഇപ്പോഴില്ലെന്നും ശബരിമലയുടെ നിലനിൽപ്പ് തന്നെ ഭീഷണിയാകുമെന്നും സുരേന്ദ്രൻ പറഞ്ഞു. ലിംഗനീതി പറയുന്ന സർക്കാർ മുത്തലാക് വിഷയത്തിൽ നടത്തുന്നത് ഇരട്ടത്താപ്പാണ്. ശബരിമല വിഷയത്തിൽ സർക്കാറിന് രാഷ്ട്രീയ ലക്ഷ്യമാെണന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
