Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനാല്​ വോട്ടിനു വേണ്ടി...

നാല്​ വോട്ടിനു വേണ്ടി ആദർശങ്ങൾ പണയപ്പെടുത്താത്തവർ, കോൺഗ്രസ്​ നേതാക്കളെ പ്രശംസിച്ച്​ ബിഷപ്പ്​ മാർ കൂറിലോസ്

text_fields
bookmark_border
bishop Geevarghese Coorilos vd satheesan pt thomas
cancel

നാല്​ വോട്ടിനു വേണ്ടി ആദർശങ്ങൾ പണയപ്പെടുത്താത്ത, മത -സാമുദായിക നേതാക്കളുടെ മുൻപിൽ നട്ടെല്ല് വളക്കാത്തവരാണ് കോൺഗ്രസ്​ നേതാക്കളായ വി. ഡി. സതീശനും പി. ടി. തോമസുമെന്ന്​ ​യാക്കോബായ സഭാ നിരണം ഭദ്രാസനാധിപൻ ബിഷപ്പ്​ ഗീവർഗീസ്​ മാർ കൂറിലോസ്. സമൂഹമാധ്യമത്തിലെ​ കുറിപ്പിലാണ്​ അദ്ദേഹം ഇരുവരേയും പ്രശംസിച്ചത്​. തനിക്ക് ഏറെ ഇഷ്ടമുള്ള രണ്ട്​ കോൺഗ്രസ്‌ നേതാക്കളാണ്​ ഇവരെന്നും അദ്ദേഹം കുറിച്ചു.


'ശരി എന്ന് ബോധ്യമുള്ള കാര്യങ്ങൾ ആരുടെ മുൻപിലും വിളിച്ചു പറയാൻ ആർജവം ഉള്ളവരും അഴിമതിയുടെ കറ പുരളാത്തവരും സാമൂഹ്യ/ പാരിസ്ഥിതിക പ്രശ്​നങ്ങളിൽ ധാർമിക നിലപാട് ഉള്ളവരും മതേതരത്വം മുറുകെ പിടിക്കുന്നവരുമാണ്​ ഇവർ. ഇൗ രണ്ടുപേരും ഇന്ന് കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിൽ ഉണ്ട് എന്നുള്ളത് ആശാവഹമാണ്. രാജ്യത്തെ ഏറ്റവും വലിയ മതേതര രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയിൽ കോൺഗ്രസ് കേരളത്തിലും രാജ്യത്തും ശക്തമാക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. ദേശീയതലത്തിൽ കോൺഗ്രസി​െൻറ ബലക്ഷയം മുതലാക്കുന്നത് മത/ വർഗീയ ശക്തികളാണ്. കേരളത്തിലും അത് പ്രകടമായി കൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ഇടതുപക്ഷത്തോടൊപ്പം കോൺഗ്രസ്സും ശക്തമായി നിലകൊള്ളേണ്ടത് കാലഘട്ടത്തി​െൻറ ആവശ്യമാണ്​.'-അദ്ദേഹം ഫേസ്​ബുക്കിൽ കുറിച്ചു.

നേരത്തെ അദ്ദേഹം, ക്രിസ്​ത്യാനികളെ ലക്ഷ്യമിട്ട്​ കേരളത്തിൽ ലവ്​ ജിഹാദും നാർക്കോട്ടിക്​ ജിഹാദും നടക്കുന്നതായുള്ള പാലാ ബിഷപ്പ്​ മാർ ജോസഫ്​ കല്ലറങ്ങാട്ടിന്‍റെ വർഗീയ പരാമർശനത്തിനെതിരെ രംഗത്തുവന്നിരുന്നു. അൾത്താരയും ആരാധനയും വെറുപ്പിന്‍റെ രാഷ്ട്രീയം പ്രസംഗിക്കാനും പ്രചരിപ്പിക്കാനും ഉപയോഗിക്കരുതെന്നാണ്​​ ബിഷപ്പ്​ ഗീവർഗീസ്​ മാർ കൂറിലോസ് പറഞ്ഞത്​​.


'സുവിശേഷം സ്നേഹത്തി​േന്‍റതാണ്, വിദ്വേഷത്തി​േന്‍റതല്ല. അൾത്താരയും ആരാധനയും വെറുപ്പിന്റെ രാഷ്ട്രീയം പ്രസംഗിക്കുവാനും പ്രചരിപ്പിക്കുവാനും ആരും ഉപയോഗിക്കരുത്. മതേതരത്വം അതിവേഗം തകർക്കപ്പെടുന്ന ഒരുകാലത്ത് അതിന് ആക്കം കൂട്ടുന്ന പ്രസ്താവനകൾ ഉത്തരവാദിത്തപ്പെട്ടവർ ഒഴിവാക്കണം. തർക്കങ്ങൾക്കായി പ്രഭാഷണങ്ങൾ ദുരുപയോഗം ചെയ്യരുത്' -മാർ കൂറിലോസ് ഫേസ്​ബുക്കിൽ കുറിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Love JihadGeevarghese Coorilosnarcotic jihad
News Summary - bishop Geevarghese Coorilos about congress leaders
Next Story