Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബൈക്ക്...

ബൈക്ക് നിയന്ത്രണംവിട്ട്​ മരത്തിലിടിച്ച് മറിഞ്ഞ്​ മൂന്ന് കൗമാരക്കാർ മരിച്ചു

text_fields
bookmark_border
Accident
cancel

തിരുവനന്തപുരം: അമിതവേഗത്തിലെത്തിയ ബൈക്ക് നിയന്ത്രണംവിട്ട്​ മരത്തിലിടിച്ച് മറിഞ്ഞ്​ മൂന്ന് കൗമാരക്കാർക്ക് ദാരുണാന്ത്യം. പേരൂർക്കട ഊളമ്പാറ ദയാനഗറിൽ കരൂർക്കോണം കുളവരമ്പത്ത് വീട്ടിൽ എസ്.ബി. സിദ്ധാർത്ഥ് (മുല്ലപ്പൻ -16), ഊളമ്പാറ എച്ച്.എൽ.എല്ലിന് സമീപം അഭയനഗറിൽ വീട്ടുനമ്പർ 164ൽ വിനീഷ് (16), വഴയില പുരവൂർക്കോണം റെസിഡന്‍റ്​​സ് അസോസിയേഷൻ വീട്ടുനമ്പർ 111ൽ വാടകക്ക്​ താമസിക്കുന്ന ടെഫിൻ (16) എന്നിവരാണ് മരിച്ചത്.

മൂവരും പ്ലസ് വൺ വിദ്യാർഥികളാണ്. ചൊവ്വാഴ്ച വൈകീട്ട്​ നാലരയോടെ വഴയില-കരകുളം റോഡിൽ പത്തായം സൂപ്പർ മാർക്കറ്റിന് സമീപമായിരുന്നു അപകടം. വിനീഷ്​, സുഹൃത്ത്​ ആദർശിന്‍റെ ബൈക്കിൽ സിദ്ധാർഥിനൊപ്പം ആറാംകല്ലിലെത്തി ടെഫിനെയും കൂട്ടി തിരികെ പേരൂർക്കട ഭാഗത്തേക്ക് പോകുമ്പോഴായിരുന്നു അപകടത്തിൽപെട്ടത്.

അമിതവേഗത്തിലായിരുന്ന ബൈക്ക്​ നിയന്ത്രണംവിട്ട്​ പാതയോരത്തെ പാലമരത്തിൽ ഇടിച്ച് മറിയുകയായിരുന്നെന്ന് ദൃക്​സാക്ഷികൾ പറഞ്ഞു. രണ്ടുപേർ സംഭവസ്ഥലത്തും ഒരാൾ മെഡിക്കൽ കോളജ് ആശുപത്രിയിലുമാണ്​ മരിച്ചത്​. സിദ്ധാർഥ് പേരൂർക്കട കൺകോർഡിയ ലൂഥറൻ സ്കൂളിലെയും ബിനീഷും ടെഫിനും മെഡിക്കൽ കോളജ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെയും വിദ്യാർഥികളാണ്.

പ്ലംബിങ് തൊഴിലാളിയായ ഷിബുവാണ് സിദ്ധാർഥിന്‍റെ പിതാവ്. മാതാവ്: ബിന്ദു (ആശാ വർക്കർ). എട്ടാം ക്ലാസ്​ വിദ്യാർഥി ആരോമൽ സഹോദരനാണ്. വിനീഷിന്‍റെ പിതാവ്​: ഷിബു (ഡ്രൈവർ), മാതാവ്​: സിമി, സഹോദരൻ: അജീഷ്. വിനോദ്-ഷൈനി ദമ്പതികളുടെ മകനാണ് ടെഫിൻ. സഹോദരി: ടെഫിന.

മൂവരുടെയും മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി. നിയമനടപടികൾ പൂർത്തിയാക്കി ബുധനാഴ്ച ബന്ധുക്കൾക്ക് വിട്ടുനൽകും. അരുവിക്കര സി.ഐ ഷിബു കുമാർ, എസ്.ഐ സുനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് മേൽനടപടി സ്വീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bikestudentaccidenttrivandrum
News Summary - bike accident in trivandrum, three students died
Next Story