Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് എ.വി ഗോപിനാഥ്

text_fields
bookmark_border
ഷാഫി പറമ്പിലിനെ പട്ടാമ്പിയിലേക്ക് മാറ്റി ഗോപിനാഥിന് പാലക്കാട് നൽകാനാണ് നേതൃത്വത്തിന്‍റെ ആലോചന
AV Gopinath
cancel

പാലക്കാട്: പാലക്കാട് നിയോജക മണ്ഡലത്തിൽ സ്ഥാനാർഥിയാകാനില്ലെന്ന് എ.വി ഗോപിനാഥ്. തന്നെ സ്ഥാനാർഥി ആക്കുന്നതിലൂടെ പരിഹരിക്കാവുന്നതല്ല വിഷയമെന്നും തനിക്ക് നിയമസഭാ സീറ്റ് വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

മത്സരിക്കാൻ മനസില്ലെന്ന് പറയുന്ന എന്നിൽ എന്തിനാണ് സ്ഥാനാർത്ഥിത്വം അടിച്ചേൽപ്പിക്കുന്നത്? പാർട്ടിക്ക് ഗുണകരമായ നേതൃത്വം വരട്ടെ. തന്‍റെ നിയോജക മണ്ഡലത്തിലെ സ്ഥാനാർഥിയെ തീരുമാനിച്ചപ്പോഴും തന്നോടാലോചിക്കാത്തതിൽ ഗോപിനാഥ് അമർഷം രേഖപ്പെടുത്തി.

വിമത നീക്കം ഉയർന്ന സാഹചര്യത്തിൽ എ.വി ഗോപിനാഥിനെ പാലക്കാട് നിന്നുള്ള സ്ഥാനാർത്ഥി സാധ്യതാ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ഷാഫി പറമ്പിലിനെ പട്ടാമ്പിയിലേക്ക് മാറ്റി ഗോപിനാഥിന് പാലക്കാട് നൽകി അനുനയനീക്കത്തിനായിരുന്നു നേതൃത്വത്തിന്‍റെ ആലോചന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - AV Gopinath says he will not contest
Next Story