Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ന്യൂനപക്ഷ സമുദായങ്ങളുടെ കേന്ദ്രങ്ങൾ ആക്രമിക്കപ്പെടുന്നത് അപലപനീയം –കാന്തപുരം

text_fields
bookmark_border
നടപടി ആവശ്യപ്പെട്ട് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിക്ക് കത്തയച്ചു
ന്യൂനപക്ഷ സമുദായങ്ങളുടെ കേന്ദ്രങ്ങൾ ആക്രമിക്കപ്പെടുന്നത് അപലപനീയം –കാന്തപുരം
cancel

കോഴിക്കോട്: തെലങ്കാനയിൽ കഴിഞ്ഞ ദിവസം കത്തോലിക്ക സ്‌കൂളിനു നേരെയുണ്ടായ ആക്രമണത്തെ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ അപലപിച്ചു. ന്യൂനപക്ഷ സമുദായങ്ങളുടെ ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആക്രമിക്കപ്പെടുന്ന സംഭവങ്ങൾ രാജ്യത്ത് വർധിച്ചു വരുകയാണെന്നും അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര സമൂഹത്തിനു മുന്നിൽ ഇന്ത്യയുടെ മുഖം കെടുത്തുന്ന ഇത്തരം ആക്രമണങ്ങൾ എന്നേക്കുമായി അവസാനിപ്പിക്കണം. ഇത്തരം സംഭവങ്ങളിലെ കുറ്റവാളികൾക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുകയാണ് അതിനുള്ള വഴി.

ന്യൂനപക്ഷങ്ങൾക്ക് സ്വന്തമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്താനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകിയതാണ്. അത് സംരക്ഷിക്കാനുള്ള ബാധ്യത കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്കുണ്ട്. തെലങ്കാന സംഭവത്തിൽ മദർ തെരേസ സ്‌കൂൾ അധികൃതർക്കെതിരെ മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റം ചുമത്തി കേസെടുത്തിരിക്കുകയാണ് പൊലീസ്.

അക്രമികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിന് പകരം സ്‌കൂൾ അധികൃതരെ പ്രതിക്കൂട്ടിൽ നിർത്തുന്ന സമീപനമാണ് തെലങ്കാന പൊലീസിന്റേത്. സ്‌കൂളിനെതിരായ കേസ് പിൻവലിക്കാനും അക്രമികൾക്ക് ശിക്ഷ ഉറപ്പാക്കാനും ആവശ്യപ്പെട്ട് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിക്ക് കത്തയച്ചിട്ടുണ്ടെന്നും കാന്തപുരം പ്രസ്താവനയിൽ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Attacking centers of minority communities is reprehensible -Kanthapuram
Next Story