Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅസി. എൻജിനീയർമാരുടെ...

അസി. എൻജിനീയർമാരുടെ ചുമതല ഒഴിവാക്കി: സ്കൂളുകളുടെ​ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പരിശോധന തുടരും

text_fields
bookmark_border
അസി. എൻജിനീയർമാരുടെ ചുമതല ഒഴിവാക്കി: സ്കൂളുകളുടെ​ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പരിശോധന തുടരും
cancel

കൊ​ച്ചി: സ്കൂ​ളു​ക​ൾ​ക്ക്​ ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ല​ക്ട്രി​ക്ക​ൽ വ​യ​റി​ങ്, ഫ​യ​ർ എ​ക്സ്റ്റി​ങ്ഗ്വി​ഷ​ർ എ​ന്നി​വ​യു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​ൻ പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട ചു​മ​ത​ല​യി​ൽ​നി​ന്ന്​ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​സി. എ​ൻ​ജി​നീ​യ​ർ​മാ​രെ കേ​ര​ള അ​ഡ്​​മി​നി​സ്​​ട്രേ​റ്റി​വ്​ ട്രൈ​ബ്യൂ​ണ​ൽ (കെ.​എ.​ടി) ഒ​ഴി​വാ​ക്കി.

മേ​യ്​ 25ന്​ ​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ലെ തീ​രു​മാ​ന​ത്തി​ന്‍റെ മി​നി​റ്റ്സ് പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ്​ കെ.​എ.​ടി​യു​ടെ ഉ​ത്ത​ര​വ്. അ​തേ​സ​മ​യം, സ്കൂ​ളു​ക​ളി​ൽ പ്ര​വ​ർ​ത്തി​പ്പി​ക്കാ​വു​ന്ന ത​ര​ത്തി​ലു​ള്ള ഫ​യ​ർ എ​ക്സ്റ്റി​ങ്ഗ്വി​ഷ​റു​ക​ൾ ഉ​ണ്ടോ എ​ന്ന് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​സി. എ​ൻ​ജി​നീ​യ​ർ​മാ​ർ ​ത​ന്നെ പ​രി​ശോ​ധി​ച്ച്​ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന്​ ട്രൈ​ബ്യൂ​ണ​ൽ നി​ർ​ദേ​ശി​ച്ചു.

മു​ൻ​കാ​ല​ങ്ങ​ളി​ലെ പോ​ലെ സ്കൂ​ളു​ക​ളു​ടെ സു​ര​ക്ഷ പ​രി​ശോ​ധ​ന വി​വി​ധ വ​കു​പ്പു​ക​ൾ സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന​തി​ന് പ​ക​രം ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​സി. എ​ൻ​ജി​നീ​യ​ർ​മാ​രും ആ​രോ​ഗ്യ വി​ഭാ​ഗ​വും കൂ​ടി ന​ട​ത്ത​ണ​മെ​ന്ന സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ത്തി​നെ​തി​രെ അ​സി. എ​ൻ​ജി​നീ​യ​ർ​മാ​ർ ന​ൽ​കി​യ ഹ​ര​ജി​യാ​ണ്​ കെ.​എ.​ടി പ​രി​ഗ​ണി​ച്ച​ത്. ത​ങ്ങ​ൾ​ക്ക് വൈ​ദ​ഗ്​​ധ്യ​മി​ല്ലാ​ത്ത കാ​ര്യ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്താ​നു​ള്ള നി​ർ​ദേ​ശം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​​മു​ന്ന​യി​ച്ചാ​യി​രു​ന്നു ഹ​ര​ജി. ഇ​തേ തു​ട​ർ​ന്ന്​ ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​റി​ന്‍റെ വി​ശ​ദീ​ക​ര​ണം തേ​ടി​യ ട്രൈ​ബ്യൂ​ണ​ൽ, ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കാ​ൻ അ​തു​വ​രെ ഹ​ര​ജി​ക്കാ​രെ നി​ർ​ബ​ന്ധി​ക്ക​രു​തെ​ന്ന്​ ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ട്ടു. തു​ട​ർ​ന്നാ​ണ് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി യോ​ഗം വി​ളി​ച്ച് പു​തി​യ തീ​രു​മാ​ന​ങ്ങ​ളെ​ടു​ത്ത​ത്.

സ്കൂ​ൾ സു​ര​ക്ഷ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി എ.​ഇ.​ഒ, സ്കൂ​ൾ മേ​ധാ​വി, പി.​ടി.​എ പ്ര​സി​ഡ​ന്‍റ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സ​മി​തി​ക്ക്​ മേ​ൽ​നോ​ട്ട ചു​മ​ത​ല ന​ൽ​കാ​നാ​ണ്​ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ത്ത​ത്. ഇ​ക്കാ​ര്യം സ​ർ​ക്കാ​ർ​ കെ.​എ.​ടി​യെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ്​ അ​സി. എ​ൻ​ജി​നീ​യ​ർ​മാ​രെ ഒ​ഴി​വാ​ക്കി​യ​ത്. വി​ഷ​യം മൂ​ന്നാ​ഴ്​​ച​ക്കു​ശേ​ഷം വീ​ണ്ടും പ​രി​ഗ​ണി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SchoolscertificatefitnessDutyrelieved.Asst. Engineer
News Summary - Asst. Engineers' duties waived: Fitness certificate inspection of schools will continue
Next Story