Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
നിയമസഭ തെരഞ്ഞെടുപ്പ്: വനിതാ സ്ഥാനാര്‍ഥികളെക്കുറിച്ച് മുസ്​ലിം ലീഗ് ചര്‍ച്ച ചെയ്തിട്ടില്ല -കെ.പി.എ മജീദ്
cancel
Homechevron_rightNewschevron_rightKeralachevron_rightനിയമസഭ തെരഞ്ഞെടുപ്പ്:...

നിയമസഭ തെരഞ്ഞെടുപ്പ്: വനിതാ സ്ഥാനാര്‍ഥികളെക്കുറിച്ച് മുസ്​ലിം ലീഗ് ചര്‍ച്ച ചെയ്തിട്ടില്ല -കെ.പി.എ മജീദ്

text_fields
bookmark_border

മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിൽ മുസ്​ലിം ലീഗ്​ വനിത സ്​ഥാനാർഥികളെ മത്സരിപ്പിക്കുന്ന കാര്യം ചർച്ച ചെയ്​തിട്ടില്ലെന്ന്​ സംസ്​ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്​ പറഞ്ഞു. കാലം മാറി വരികയാണ്​. വനിതകളെ മത്സരിപ്പിക്കുന്ന കാര്യം പാർട്ടി കമ്മിറ്റി ചേർന്നുവേണം തീരുമാനിക്കാൻ. എന്നാൽ, ആരുടെയും കാര്യത്തിൽ ഇതുവരെ ചർച്ച ആരംഭിച്ചിട്ടില്ല. ഹരിത സംസ്ഥാന അധ്യക്ഷയും എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്‍റുമായ അഡ്വ. ഫാത്തിമ തെഹ്‌ലിയ ഇത്തവണ മത്സരിക്കുമെന്ന്​ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതുസംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്​ മറുപടി നൽകുകയായിരുന്നു കെ.പി.എ മജീദ്​.

യു.ഡി.എഫിൽ മുഖ്യമന്ത്രി ആരാകുമെന്നത്​ ഹൈകമാൻഡാണ്​​ തീരുമാനിക്കുക. തെരഞ്ഞെടുപ്പ്​ വിജയം ലക്ഷ്യമിട്ട് സദുദ്ദേശത്തോടെയാണ്​​ ഹൈകമാൻഡ്​ തീരുമാനങ്ങൾ എടുക്കുന്നത്​​. അവ ഒറ്റക്കെട്ടായി​ യു.ഡി.എഫ്​ അംഗീകരിക്കുമെന്ന്​ അദ്ദേഹം പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പിൽ ഏതെല്ലാം പാർട്ടിയുമായാണ്​ നീക്കുപോക്ക്​ വേണ്ടതെന്ന്​ യു.ഡി.എഫ്​ തീരുമാനിക്കും. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലുണ്ടാക്കിയ നീക്കുപോക്കുകൊണ്ട്​ മുസ്​ലിം ലീഗിന്​ നഷ്​ടമൊന്നും ഉണ്ടായിട്ടില്ല. താൻ മത്സരിക്കുന്ന കാര്യവും കമ്മിറ്റി യോഗം ചേർന്ന്​ മാത്രമേ പറയാനാവുകയുള്ളൂവെന്നും കെ.പി.എ മജീദ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim leagueelection
News Summary - Assembly elections: Muslim League does not discuss women candidates: KPA Majeed
Next Story