കാസർകോട്: തദ്ദേശ തെരഞ്ഞെടുപ്പിെൻറ വീഴ്ചക്കും നേട്ടത്തിനും പിന്നാലെ നിയമസഭയിലേക്കുള്ള കരുനീക്കങ്ങൾ ആരംഭിച്ചു. അഞ്ചു നിയമസഭ മണ്ഡലങ്ങളുള്ള ജില്ലയിൽ എൽ.ഡി.എഫിനു മൂന്നും യു.ഡി.എഫിനു രണ്ടും സിറ്റിങ് സീറ്റുകളാണുള്ളത്്. മുസ്ലിം ലീഗിനും സി.പി.എമ്മിനും രണ്ടുവീതവും സി.പി.െഎക്ക് ഒന്നും എം.എൽഎമാരാണുള്ളത്.
കോൺഗ്രസിന് ജില്ലയിൽ എം.എൽ.എ ഇല്ലാത്തതിെൻറ കുറവ് പരിഹരിക്കുന്നതിനുള്ള നീക്കമാണ് അവർ നടത്തുന്നത്. അതിനു പാകപ്പെട്ടുവെന്ന് കരുതിയ മണ്ണ് ഉദുമയാണ്. യു.ഡി.എഫിനു വൻ വിജയം സമ്മാനിച്ച േലാക്സഭയിൽ 9882 വോട്ടിെൻറ മുൻതൂക്കം യു.ഡി.എഫിന് ലഭിച്ചതോടെ കോൺഗ്രസ് ആവേശത്തിലായിരുന്നു. എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പിൽ 9000ത്തിൽപരം വോട്ടിെൻറ മുൻതൂക്കം എൽ.ഡി.എഫിനു ലഭിച്ചതോടെ ഉദുമയിൽ കാര്യങ്ങൾ എളുപ്പമല്ല എന്ന് ബോധ്യപ്പെട്ടിരിക്കുകയാണ്. കെ. നീലകണ്ഠൻ, ഹക്കിം കുന്നിൽ, ബാലകൃഷ്ണൻ പെരിയ എന്നീ പേരുകളിലാണ് സ്ഥാനാർഥി ചർച്ചകൾ ഉദുമയിലേക്ക് നീങ്ങുന്നത്. ഉദുമയിൽ സി.പി.എമ്മിൽ പുതിയമുഖം വരുമെന്ന് ഏതാണ്ട് ഉറപ്പായി. കഴിഞ്ഞതവണ ജില്ല കമ്മിറ്റി നൽകിയ പട്ടിക മാറ്റിയാണ് കെ. കുഞ്ഞിരാമന് ഒരുതവണകൂടി അവസരം നൽകിയത്.
ഇത്തവണ സി.എച്ച്. കുഞ്ഞമ്പു, ഇ. പത്മാവതി എന്നിവരുടെ പേരുകൾ ഉയർന്നുവന്നിട്ടുണ്ട്. സി.എച്ച്. കുഞ്ഞമ്പുവിന് തദ്ദേശ ചുമതല ഉദുമയിലെ പഞ്ചായത്തുകളിലാണ് നൽകിയത്. മന്ത്രിമണ്ഡലമാണ് കാഞ്ഞങ്ങാട്. സി.പി.െഎയിൽ രണ്ടുതവണയാണ് മത്സരത്തിന് അവസരം നൽകുക. പ്രത്യേക പരിഗണനയിൽ ഇ. ചന്ദ്രശേഖരന് ഒരുതവണ കൂടി നൽകാനിടയുണ്ട്. ഇല്ലെങ്കിൽ സി.പി.െഎ ജില്ല സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിലിന് നറുക്കുവീണേക്കും. തൃക്കരിപ്പൂരിൽ രാജഗോപാലനാണ് മുൻതൂക്കം. എന്നാൽ, എം.വി. ബാലകൃഷ്ണൻ മാസ്റ്റർക്ക് അവസരം നൽകണമെന്ന ചർച്ചയും ഉയർന്നിട്ടുണ്ട്. മുസ്ലിം ലീഗിലാണ് സ്ഥാനാർഥി നിർണയം കീറാമുട്ടിയാവുക. മഞ്ചേശ്വരം എം.എൽ.എയായി എം.സി. ഖമറുദ്ദീൻ ഒരു വർഷം പൂർത്തിയാകും മുേമ്പ ജയിലിലായി. മഞ്ചേശ്വരത്ത് പുതിയ സ്ഥാനാർഥിവരും. മണ്ഡലംകാരനെ സ്ഥാനാർഥിയാക്കണമെന്ന നിലയിൽ ഉപതെരഞ്ഞെടുപ്പ് കാലത്ത് ലീഗിൽ പ്രശ്നമുണ്ടായിരുന്നു. അത്തരം എതിർപ്പുകളെ ഒതുക്കിയാണ് എം.സി. ഖമറുദ്ദീനെ ലീഗ് സംസ്ഥാന നേതൃത്വം കളത്തിലിറക്കിയത്.
ബി.ജെ.പിക്കെതിരെ 89 വോട്ടിെൻറ ഭൂരിപക്ഷത്തിൽ മാത്രം പി.ബി. അബ്ദുറസാഖ് ജയിച്ച മണ്ഡലത്തിൽ 8000ത്തിന് മുകളിലേക്ക് ഭൂരിപക്ഷം ഉയർത്തിയ എം.സി. ഖമറുദ്ദീൻ ലീഗിെൻറ അന്തസ്സ് ഉയർത്തിയെങ്കിലും ജ്വല്ലറി കേസിൽ വൻ തിരിച്ചടിയായി. ഇനി മണ്ഡലംകാരനെ മത്സരിപ്പിക്കണം എന്ന ആവശ്യത്തിന് ശക്തി വർധിക്കും.
സ്വീകാര്യമായ ഒരു മുഖം മഞ്ചേശ്വരത്ത് ഇറക്കേണ്ടത് ലീഗിെൻറ ആവശ്യമാണ്. എൻ.എ. നെല്ലിക്കുന്നിനെ മഞ്ചേശ്വരത്തേക്ക് മാറ്റിക്കൂടായ്കയില്ല. അത് നടന്നില്ലെങ്കിൽ എ.കെ.എം. അഷ്റഫിന് സാധ്യതയേറും. കാസർകോട് മണ്ഡലമാണ് യു.ഡി.എഫിന് നിർഭയമായി ആരെയും ഇറക്കാൻ പറ്റുന്നത്. ഇവിടേക്ക് ജില്ലക്ക് പുറത്തുനിന്നും ആളുകൾ വന്നേക്കാമെന്ന് ലീഗ് നേതൃത്വം തന്നെ സൂചന നൽകുന്നുണ്ട്. ഇത് കെ.എം. ഷാജിയോ പി.കെ. ഫിറോസോ ആകാം.
ജില്ലയിൽ ശക്തമായ നേതൃത്വത്തിെൻറ അഭാവം ലീഗ് നേരിടുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ ഏറ്റവും തിരിച്ചടി നേടിയ മുൻനിര പാർട്ടി ലീഗാണ്. സംസ്ഥാന നേതൃത്വത്തിെൻറ മുന്നിൽ സമ്മർദം ചെലുത്താൻ ലീഗ് ജില്ല നേതാക്കൾ അശക്തരാണ്. അതുകൊണ്ട് പാണക്കാട് നിന്നും വരുന്ന നിർദേശം അനുസരിക്കുക മാത്രമാണ് പോംവഴി. മഞ്ചേശ്വരത്ത് ബി.ജെ.പിയുടെ ജില്ല പ്രസിഡൻറ് ശ്രീകാന്തിനാണ് സാധ്യത. ബി.ജെ.പിയുടെ എ ക്ലാസ് മണ്ഡലമാണ് മഞ്ചേശ്വരം.