കണ്ണൂർ: പരിസ്ഥിതി വിഷയത്തിൽ ഉത്തരവാദപ്പെട്ട രാഷ്ട്രീയ പാർട്ടികൾ ഒളിച്ചുകളി നടത്തുന്നതായി എഴുത്തുകാരൻ സി.വി. ബാലകൃഷ്ണൻ.
കണ്ണൂർ സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ അഷ്റഫ് ആഡൂർ കഥാപുരസ്കാരം കഥാകൃത്ത് നജീം കൊച്ചുകലുങ്കിനു സമ്മാനിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി. രഘുനാഥ് അധ്യക്ഷത വഹിച്ചു. നടൻ സന്തോഷ് കീഴാറ്റൂർ മുഖ്യാതിഥിയായി. ഇയ്യ വളപട്ടണം, പി.എസ്. വിനോദ്, നാസർ കൂടാളി എന്നിവർ സംസാരിച്ചു. നജീം കൊച്ചുകലുങ്ക് മറുപടി പ്രസംഗം നടത്തി.