Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആരോഗ്യപ്രശ്​നം: സ്കൂൾ...

ആരോഗ്യപ്രശ്​നം: സ്കൂൾ കെട്ടിടങ്ങൾക്ക് ആസ്ബസ്റ്റോസ് മേൽക്കൂര നിരോധിച്ചു

text_fields
bookmark_border
ആരോഗ്യപ്രശ്​നം: സ്കൂൾ കെട്ടിടങ്ങൾക്ക് ആസ്ബസ്റ്റോസ് മേൽക്കൂര നിരോധിച്ചു
cancel

തിരുവനന്തപുരം: സംസ്ഥാനത്തെ സ്​കൂളുകൾക്ക്​ ആസ്​ബസ്​റ്റോസ് ഷീറ്റ്​​ മേൽക്കൂര നിരോധിച്ച്​ സർക്കാർ ഉത്തരവ്​. നിലവിൽ ആസ്​ബസ്​റ്റോസ്​ ഷീറ്റ്​ മേൽക്കൂരയുള്ള സ്​കൂളുകൾ രണ്ട്​ വർഷത്തിനകം അവ നീക്കം ചെയ്​ത്​ പകരം അനുയോജ്യമായ മേൽക്കൂര സ്​ഥാപിക്കണമെന്നും പൊതുവിദ്യാഭ്യാസവകുപ്പി​​​െൻറ ഉത്തരവിൽ പറയുന്നു. ഹൈകോടതി ഉത്തരവി​​​െൻറ അടിസ്​ഥാനത്തിലാണ്​ നടപടി. ആസ്​ബസ്​റ്റോസ്​ ഷീറ്റ്​ വിദ്യാർഥികളിൽ ആരോഗ്യപ്രശ്​നം സൃഷ്​ടിക്കുമെന്ന കണ്ടെത്തലി​​​െൻറ അടിസ്​ഥാനത്തിലായിരുന്നു കോടതിയുടെ ഇടക്കാല വിധി. സംസ്​ഥാനത്തെ മുഴുവൻ സ്​കൂളുകൾക്കും ഉത്തരവ്​ ബാധകമാണ്​.

എയ്​ഡഡ്​, അൺഎയ്​ഡഡ്​, അംഗീകൃത സ്വകാര്യ സ്​കൂളുകളിൽ ബന്ധപ്പെട്ട മാനേജ്​മ​​െൻറുകളാണ്​ മേൽക്കൂര മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടത്​. സർക്കാർ സ്​കൂളുകളിൽ വിദ്യാഭ്യാസവകുപ്പുമായി ചേർന്ന്​ ബന്ധപ്പെട്ട തദ്ദേശസ്​ഥാപനങ്ങളും നടപടികൾ സ്വീകരിക്കണം. ആസ്​ബസ്​റ്റോസ്​ ഷീറ്റ്​ മേഞ്ഞ സ്​കൂളുകളുടെ പട്ടിക പൊതുവിദ്യാഭ്യാസ ഡയറക്​ടർ തയാറാക്കുകയും ഇവ സമയബന്ധിതമായി മാറ്റിസ്​ഥാപിച്ചുവെന്ന്​ ഉറപ്പാക്കുകയും വേണം. ഇത്​ സംബന്ധിച്ച്​ പൊതുവിദ്യാഭ്യാസ ഡയറക്​ടർ പ്രതിമാസ റിപ്പോർട്ട്​ സർക്കാറിന്​ സമർപ്പിക്കണം. കേരള വിദ്യാഭ്യാസചട്ടങ്ങളിൽ ചട്ടം അഞ്ചിൽ അധ്യായം നാല്​ പ്രകാരം നിരോധിച്ചിട്ടുള്ള പെ​െട്ടന്ന്​ ചൂട്​ പിടിക്കുന്ന/ തീപിടിക്കുന്ന വസ്​തുക്കൾ ഒന്നുംതന്നെ സ്​കൂളുകളുടെ മേൽക്കൂര മാറ്റി സ്​ഥാപിക്കുന്നതിനോ പുതിയ കെട്ടിടങ്ങൾ നിർമിക്കുന്നതിനോ​ ഉപയോഗിച്ചിട്ടില്ലെന്ന്​ പൊതുവിദ്യാഭ്യാസ ഡയറക്​ടറും ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളിലെ വകുപ്പ്​ എൻജിനീയർമാരും ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ പറയുന്നു.


​​േമൽക്കൂര മാറ്റാൻ​ ആയിരത്തോളം സ്​കൂൾകെട്ടിടങ്ങൾ
സ്​കൂൾകെട്ടിടങ്ങളുടെ ആസ്​ബസ്​റ്റോസ്​ മേൽക്കൂര മാറ്റണമെന്ന ഉത്തരവ്​ ബാധിക്കുക ആയിരത്തോളം കെട്ടിടങ്ങളെയെന്ന്​പൊതുവിദ്യാഭ്യാസവകുപ്പി​​​െൻറ ​പ്രാഥമിക വിലയിരുത്തൽ. ആസ്​ബസ്​റ്റോസ്​ ഷീറ്റിൽ പ്രവർത്തിക്കുന്ന സർക്കാർ സ്​കൂളുകളും ഉണ്ട്​. ഇവയിൽ പല സ്​കൂളുകളിലും ചില കെട്ടിടങ്ങൾക്ക്​ മാത്രമാണ്​ ആസ്​ബസ്​​േറ്റാസ്​ ഷീറ്റ്​ മേൽക്കൂരയുള്ളത്​. സർക്കാർ, എയ്​ഡഡ്​, അൺഎയ്​ഡഡ്​ എന്നിവയായി 14,593 സ്​കൂളുകളാണ്​ സംസ്​ഥാനത്തുള്ളത്​. ആസ്​ബസ്​റ്റോസ്​ ഷീറ്റുള്ള കെട്ടിടങ്ങളുടെ കണക്ക്​ പൊതുവിദ്യാഭ്യാസ ഡയറക്​ടർ പ്രത്യേകം ശേഖരിക്കുന്നുണ്ട്​. ഉപജില്ല വിദ്യാഭ്യാസ ഒാഫിസർമാർ വഴി ശേഖരിക്കുന്ന കണക്ക്​ പ്രകാരം മേൽക്കൂര മാറ്റുന്ന നടപടികൾ പൊതുവിദ്യാഭ്യാസ ഡയറക്​ടർ നിരീക്ഷിക്കും. അവധിക്കാലത്ത്​ മാത്രമേ മേൽക്കൂര മാറ്റാനാകൂ എന്ന നിലപാടിലാണ്​ എയ്​ഡഡ്​ സ്​കൂൾ മാനേജ്​മ​​െൻറ്​ അസോസിയേഷൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala schoolsasbestos sheet
News Summary - asbestos sheet banned in kerala schools
Next Story