Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്.ആർ.ടി.സി:...

കെ.എസ്.ആർ.ടി.സി: ആശ്രിത നിയമനം കാത്ത് 500ഓളം പേർ

text_fields
bookmark_border
CP John
cancel
camera_alt

സി.​പി. ജോ​ൺ

കോ​ഴി​ക്കോ​ട്: കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ ആ​ശ്രി​ത നി​യ​മ​നം കാ​ത്തി​രി​ക്കു​ന്ന​ത് 500ഓ​ളം ആ​ളു​ക​ൾ. ഉ​യ​ർ​ന്ന വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യു​ൾ​പ്പെ​ടെ​യു​ള്ള​വ​രും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. ആ​ശ്രി​ത നി​യ​മ​ന കാ​ര്യ​ത്തി​ൽ ഉ​ട​ൻ തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി സി.​പി. ജോ​ൺ ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്നു. ര​ണ്ടു​ഘ​ട്ട​മാ​യി നി​യ​മ​ന ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​മെ​ന്നാ​ണ് മ​ന്ത്രി പ​റ​ഞ്ഞ​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 259 പേ​ർ​ക്ക് നി​യ​മ​നം ന​ൽ​കാ​നാ​യി​രു​ന്നു തീ​രു​മാ​നം. ര​ണ്ടാം ഘ​ട്ട​ത്തി​ൽ അ​വ​ശേ​ഷി​ക്കു​ന്ന​വ​ർ​ക്കും നി​യ​മ​നം ന​ൽ​കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ​ദി​വ​സം ബം​ഗ​ളൂ​രു​വി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട് മ​രി​ച്ച ജീ​വ​ന​ക്കാ​രു​ടെ കു​ടും​ബ​ങ്ങ​ളെ സ​ന്ദ​ർ​ശി​ച്ച അ​വ​സ​ര​ത്തി​ലും മ​ന്ത്രി ഇ​ക്കാ​ര്യം എ​ടു​ത്തു പ​റ​ഞ്ഞു. 430പേ​ർ ആ​ശ്രി​ത നി​യ​മ​ന​ത്തി​ന് അ​ർ​ഹ​രാ​യി​ട്ടു​ണ്ടെ​ന്ന് കാ​ണി​ച്ച് കോ​ർ​പ​റേ​ഷ​ൻ പ​ട്ടി​ക ത​യാ​റാ​ക്കു​ക​യും വി​ട്ടു​പോ​യ​വ​രു​ടെ പേ​രു​ക​ൾ ചേ​ർ​ക്കാ​ൻ എ​ല്ലാ യൂ​നി​റ്റ് ഓ​ഫി​സു​ക​ളോ​ടും ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. അ​ത​നു​സ​രി​ച്ച് ത​യാ​റാ​ക്കി​യ പ​ട്ടി​ക​യി​ൽ 500റോ​ളം ആ​ളു​ക​ളാ​ണ് ഇ​ടം​നേ​ടി​യ​ത്.

ആ​ദ്യ​ഘ​ട്ട അ​ഭി​മു​ഖ​ത്തി​നാ​യി 259പേ​രു​ടെ പ​ട്ടി​ക​യും ത​യാ​റാ​ക്കി. എ​ന്നാ​ൽ പി​ന്നീ​ട് ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ല. ആ​ശ്രി​ത നി​യ​മ​ന​ത്തി​ന് ത​ട​സ്സ​മാ​യി നി​ൽ​ക്കു​ന്ന​ത് കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ലെ പ്ര​മു​ഖ തൊ​ഴി​ലാ​ളി യൂ​നി​യ​നാ​ണെ​ന്നാ​ണ് നി​യ​മ​നം കാ​ത്തി​രി​ക്കു​ന്ന​വ​രു​ടെ ആ​രോ​പ​ണം. ബ​ദ​ലി (പ​ഴ​യ എം​പാ​ന​ൽ) ജീ​വ​ന​ക്കാ​രെ സ്ഥി​ര​പ്പെ​ടു​ത്തി​യ​തി​നു​ശേ​ഷം ആ​ശ്രി​ത നി​യ​മ​നം ന​ട​ത്തി​യാ​ൽ മ​തി​യെ​ന്നാ​ണ് യൂ​നി​യ​ന്റെ ആ​വ​ശ്യ​മെ​ന്നും ഇ​വ​ർ പ​റ​യു​ന്നു.

2017 ഒ​ക്ടോ​ബ​റി​നു ശേ​ഷം കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ ആ​ശ്രി​ത നി​യ​മ​നം ന​ട​ന്നി​ട്ടി​ല്ല. ഓ​ഫി​സു​മാ​യി ബ​ന്ധ​പ്പെ​ടു​മ്പോ​ൾ ഒ​ഴി​വു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല എ​ന്ന പ​തി​വു പ​ല്ല​വി മാ​ത്രം. എ​ന്നാ​ൽ 40,000ത്തി​ൽ​പ​രം ജീ​വ​ന​ക്കാ​ർ ഉ​ണ്ടാ​യി​രു​ന്നി​ട​ത്ത് 20,000ൽ ​താ​ഴെ മാ​ത്ര​മാ​ണ് ജോ​ലി​ക്കു​ള്ള​​​തെ​ന്നും ആ​ശ്രി​ത​നി​യ​മ​നം കാ​ത്തി​രി​ക്കു​ന്ന​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. മ​രി​ച്ചു​പോ​യ​വ​രു​ടെ​യും പി​രി​ഞ്ഞു​പോ​യ​വ​രു​ടെ​യും വേ​ക്ക​ൻ​സി​ക​ളെ കു​റി​ച്ച് അ​ധി​കൃ​ത​ർ മി​ണ്ടു​ന്നി​ല്ല.

ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ കോ​ട​തി​യെ സ​മീ​പി​ച്ച​തി​നു ശേ​ഷം ബ​ദ​ലി അ​ടി​സ്ഥാ​ന​ത്തി​ൽ​കു​റ​ച്ചു പേ​ർ​ക്ക് കെ.​എ​സ്.​ആ​ർ.​ടി.​സി ഡ്രൈ​വ​ർ, ക​ണ്ട​ക്ട​ർ, പ​മ്പ് ഓ​പ​റേ​റ്റ​ർ ത​സ്തി​ക​ക​ളി​ൽ ദി​വ​സ​വേ​ത​ന​ത്തി​ൽ ജോ​ലി ചെ​യ്യാ​ൻ അ​വ​സ​ര​മൊ​രു​ങ്ങി. 100ലേ​റെ ആ​ളു​ക​ൾ ഇ​ങ്ങ​നെ ജോ​ലി ചെ​യ്യു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CP Johntransport ministerGovernment of KeralaKSRTCDependent appointment
News Summary - കെ.എസ്.ആർ.ടി.സി: ആശ്രിത നിയമനം കാത്ത് 500ഓളം പേർ
Next Story