Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാലാ ബിഷപ്പ് പറഞ്ഞത് തെറ്റ്, തിരുത്തണം -കാന്തപുരം

text_fields
bookmark_border
Kanthapuram AP Aboobacker Musliyar
cancel
camera_alt

കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നു

കോഴിക്കോട്: നാർകോട്ടിക് ജിഹാദ് പരാമർശം നടത്തിയ പാലാ ബിഷപ് പറഞ്ഞത് തെറ്റാണെന്നും ആ തെറ്റ് അദ്ദേഹം തന്നെ തിരുത്തണമെന്നും കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിഷയത്തിൽ മധ്യസ്ഥ ചർച്ചയല്ല വേണ്ടത്. തെറ്റായ വാദം മുസ്​ലിം സമുദായത്തിൻെറ പേരിൽ ഉന്നയിച്ചവർ പിൻവലിക്കണം.

ലവ് ജിഹാദ് ഇസ്​ലാം മതത്തിൽ ഇല്ല. മതത്തിൽ അങ്ങനെ ഒരു പദ്ധതിയില്ല. മുസ്​ലിം സമുദായം അതിന് വേണ്ടി ആഹ്വാനം ചെയ്തിട്ടില്ല, പറഞ്ഞിട്ടില്ല, പറയുകയും ഇല്ല. നിർബന്ധിച്ച് മത പരിവർത്തനം ചെയ്യിപ്പിക്കുന്നത് ഇസ്​ലാം അനുവദിക്കുന്നില്ല. വഞ്ചനയിലൂടെ ചെയ്യുന്നത് മത പരിവർത്തനമാകുകയില്ല. ഈ നിലക്ക് മുസ്​ലിംകളുടെ എണ്ണം വർധിപ്പിക്കണമെന്ന് ഇസ്​ലാം കൽപിച്ചിട്ടില്ല -കാന്തപുരം പറഞ്ഞു.

മന്ത്രി വി.എൻ. വാസവൻ പാലാ ബിഷപ്പിനെ പിന്തുണക്കുകയും പുകഴ്ത്തി സംസാരിക്കുകയും ചെയ്തത് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ, അതിനെക്കുറിച്ച് ആലിചിച്ചിട്ട് പറയാം എന്നായിരുന്നു കാന്തപുരത്തിൻെറ മറുപടി. വിഷയത്തിൽ സർക്കാറിൻെറ നിലപാട് എന്താണെന്ന് മനസ്സിലായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - AP Aboobacker Musliyar about Pala Bishop
Next Story