Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസമുദായ നേതാക്കളുടെ...

സമുദായ നേതാക്കളുടെ യോഗം വിളിക്കും; ബിഷപ്പിന്‍റെ പ്രസ്​താവനയുടെ പ്രത്യാഘാതം സർക്കാർ ചിന്തിക്കുന്നില്ല -കോൺഗ്രസ്​

text_fields
bookmark_border
K Sudhakaran-VD Satheesan
cancel

കോഴിക്കോട്​: പാലാ ബിഷപ്പി​െൻറ പ്രസ്​താവനയോടെയുണ്ടായ വിവാദം ചൂഷണംചെയ്​ത്​ സാഹോദര്യം തകർക്കുന്ന പ്രവണത​ തടയാൻ കെ.പി.സി.സി സമുദായ നേതാക്കളുടെ യോഗം വിളിക്കുമെന്ന്​ പ്രസിഡൻറ്​ കെ. സുധാകരനും പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശനും അറിയിച്ചു. വിവിധ സമുദായ നേതാക്കളെ സന്ദർശിച്ചശേഷം വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.

എല്ലാ സമുദായ നേതാക്കളെയും ഒരുമിച്ചിരുത്തി ചർച്ചനടത്തി, തള്ളിപ്പറയേണ്ടതിനെ തള്ളിപ്പറയുകയും സ്വീകരിക്കേണ്ടതിനെ സ്വീകരിക്കുകയും ചെയ്​ത്​ നല്ല സന്ദേശം നാടിന്​ നൽകുകയാണ്​​ വേണ്ടത്​. ഇരു സമുദായത്തിലെയും വിവിധ നേതാക്കളുമായി കൂടിക്കാഴ്​ച നടത്തിയപ്പോൾ ആത്​മവിശ്വാസം വർധിപ്പിക്കുന്ന പ്രതികരണമാണുണ്ടായത്​. രാജ്യത്തി​െൻറ മതേതരത്വം കോൺഗ്രസി​െൻറ സൃഷ്​ടിയാണ്​. ഇതിന്​ പോറലേൽക്കാൻ​ അനുവദിക്കില്ല.

മന്ത്രി വാസവൻ ബിഷപ്പിനെ സന്ദർശിച്ചശേഷം നിരുത്തരവാദപരമായാണ്​ പ്രതികരിച്ചത്​. സർക്കാർ കാണിക്കേണ്ട സമചിത്തതയും ഉത്തരവാദിത്ത ബോധവും മന്ത്രിയിൽനിന്നുണ്ടായില്ല. ഒരുവിഷയം വര​ു​േമ്പാൾ അതുമായി ബന്ധപ്പെട്ട എല്ലാവരുമായി ചർച്ച നടത്തുകയാണ്​ മന്ദബുദ്ധിയല്ലാത്ത ആൾ ​െചയ്യുക. എന്നാൽ, ഇവിടെ ഒരാളെ മാത്രം സന്ദർശിച്ച്​ പ്രശ്​നം അവസാനിപ്പിച്ചെന്ന നിലപാടെടുക്കുകയാണുണ്ടായത്​ -സുധാകരൻ പറഞ്ഞു.

മതസ്​പർധ വളർത്താൻ ആർക്കും താൽപര്യമില്ലെന്നും മുഖ്യമന്ത്രിയും ഭരണകൂടവും ചർച്ചനടത്തി വിഷയത്തിൽ തീർപ്പുണ്ടാക്കണമെന്നാവശ്യപ്പെട്ട്​ കത്ത്​ നൽകിയിട്ടും ഒരു പ്രതികരണവുമില്ലെന്നും സതീശൻ പറഞ്ഞു. സർക്കാറിന്​ ഇക്കാര്യത്തിൽ ഒരു നിലപാടുമില്ല. ചർച്ച നടത്തിയപ്പോൾ ഇരുവിഭാഗത്തിൽനിന്നും വലിയ സഹകരണമാണ്​ ലഭിച്ചത്​. ഇനി സർക്കാർ മുൻകൈയെടുത്ത്​ സർവകക്ഷിയോഗം വിളിച്ചാൽ ഞങ്ങൾ അതുമായി സഹകരിക്കും. പ്രശ്​നം പെ​ട്ടെന്ന്​ തീരുകയാണ്​ വേണ്ടത്​. ഈ രണ്ടു സമുദായങ്ങളും അകലണമെന്നാണ്​ സംഘ്​പരിവാർ ആഗ്രഹിക്കുന്നത്​.

താമരശ്ശേരി രൂപതയുടെ കൈപ്പുസ്​തകത്തിലൊരു പരാമർശമുണ്ടായപ്പോൾ ഡോ. എം.കെ. മുനീർ എം.എൽ.എ ബിഷപ്പുമായി സംസാരിച്ച്​ ആ വിഷയം തീർത്തു. അതാണ്​ മാതൃക. പ്രകോപനങ്ങൾ ആരിൽനിന്നും ഉണ്ടാവരുതെന്നും സതീശൻ പറഞ്ഞു. ഗാന്ധിജയന്തി ദിനം മതസൗഹാർദ ദിനമായി ആചരിക്കുമെന്നും ഇതി​െൻറ സംസ്​ഥാനതല ഉദ്​ഘാടനം കോഴിക്കോട്ട്​ നടക്കുമെന്നും ഇരുവരും കൂട്ടിച്ചേർത്തു. ടി. സിദ്ദീഖ് എം.എൽ.എ​, കെ. പ്രവീൺകുമാർ, പി.എം. നിയാസ്​, കെ.എം. അഭിജിത്ത്​ എന്നിവരും വാർത്തസമ്മേളനത്തിൽ പ​െങ്കടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:k sudhakaranCongresspala bishopVD Satheesan
News Summary - government does not think about the impact of pala bishop's statement - Congress
Next Story