Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അൻവറിന്‍റെ സ്ഥാനാർഥിത്വം ബാധിക്കില്ല, ആത്മവിശ്വാസം ആകാശത്തോളം - എം. സ്വരാജ്

text_fields
bookmark_border
അൻവറിന്‍റെ സ്ഥാനാർഥിത്വം ബാധിക്കില്ല, ആത്മവിശ്വാസം ആകാശത്തോളം - എം. സ്വരാജ്
cancel

നിലമ്പൂർ: അൻവറിന്റെ സ്ഥാനാർഥിത്വം എൽ.ഡി.എഫിനെ ബാധിക്കില്ലെന്ന് നിലമ്പൂരിലെ ഇടതുമുന്നണി സ്ഥാനാർഥി എം. സ്വരാജ്. ആർക്കും തിരഞ്ഞെടുപ്പിൽ മത്സരിക്കാം. ഒരു വോട്ടർ എന്ന നിലയിൽ എല്ലാവരുടേയും അവകാശമാണ് അതെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സ്വരാജ്.

നിലമ്പൂരില്‍ ആത്മവിശ്വാസം ആകാശത്തോളമുണ്ട്. ഷൊര്‍ണ്ണൂരില്‍ നിന്നും നിലമ്പൂരിലേക്കുള്ള യാത്രക്ക് വലിയ പ്രചാരണം നല്‍കിയിട്ടുണ്ടായിരുന്നില്ല. പക്ഷെ, പിന്നിട്ട ഓരോ സ്റ്റേഷനിലും ആളുകള്‍ ആശംസ അറിയിക്കാനെത്തി. നിലമ്പൂരിലും വലിയ ജനാവലി ഉണ്ടായിരുന്നു. എൽ.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് പുറമെയും ആളുകളുണ്ടായിരുന്നു. ഇത് ആത്മവിശ്വാസം വര്‍ധിപ്പിച്ചു', എം. സ്വരാജ് പറഞ്ഞു.

മത്സരരംഗത്തേക്ക് കടന്നുവരുന്നവരെ സ്വാഗതം ചെയ്യുന്നു. മത്സരിക്കാന്‍ ആഗ്രഹിക്കുന്നവരൊക്കെ മത്സരിക്കട്ടെയെന്നും സ്വരാജ് പറഞ്ഞു. പി.വി അന്‍വര്‍ മത്സരിച്ചേക്കുമെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു എം. സ്വരാജ് .

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story