Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുഞ്ഞിനെ വേണം; അനുപമ...

കുഞ്ഞിനെ വേണം; അനുപമ സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാരസമരം തുടങ്ങി

text_fields
bookmark_border
Anupama hunger strike
cancel
camera_alt

അനുപമയും ഭർത്താവും സെക്രട്ടറിയറ്റിന് മുന്നിൽ സമരത്തിൽ. ഫോട്ടോ: ബിമൽ തമ്പി

തിരുവനന്തപുരം: ന​ഷ്ട​പ്പെ​ട്ട സ്വന്തം കുഞ്ഞിനെ തിരികെ കിട്ടാനായി മുൻ എസ്.എഫ്.ഐ നേതാവായ അനുപമ എസ്. ചന്ദ്രൻ സെക്രട്ടേറിയേറ്റിന് മുന്നിൽ നിരാഹാരം തുടങ്ങി. ഇ​ന്ന് രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് അ​നു​പ​മ സ​മ​രം ആ​രം​ഭി​ച്ച​ത്. വൈകിട്ട് അഞ്ച് വരെയാണ് സമരം. ഭർത്താവ് അജിത്തിനൊപ്പമാണ് അനുപമ നിരാഹാരമിരിക്കുന്നത്.

ഇന്ന് രാവിലെ മന്ത്രി വീണ ജോർജ് അനുപമയെ ഫോണിൽ വിളിച്ചിരുന്നു. കുഞ്ഞിനെ തിരികെ കിട്ടാൻ നടപടിയെടുക്കുമെന്നും, വീഴ്ച വരുത്തിയവർക്കെതിരെ നടപടി ഉണ്ടാകുമെന്നും മന്ത്രി ഉറപ്പ് നൽകിയിരുന്നു. അതേസമയം, പൊലീസിലും വനിത കമീഷനിലും വിശ്വസമില്ലെന്ന് അനുപമ പ്രതികരിച്ചു.

ഡി.​വൈ.​എ​ഫ്.​ഐ നേ​താ​വാ​യ അ​ജി​ത്തു​മാ​യു​ള്ള പ്ര​ണ​യ​ത്തെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ​വ​ർ​ഷം ഒ​ക്ടോ​ബ​ർ 19നാ​ണ് അ​നു​പ​മ ആ​ൺ​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യ​ത്. അ​ജി​ത് വേ​റെ വി​വാ​ഹി​ത​നാ​യി​രു​ന്ന​തി​നാ​ൽ അ​ന്നു മു​ത​ൽ കു​ട്ടി​യെ ഒ​ഴി​വാ​ക്കു​ന്ന​തി​ന്​ അ​നു​പ​മ​യു​ടെ മാ​താ​പി​താ​ക്ക​ൾ സി.​പി.​എം സം​സ്ഥാ​ന, ജി​ല്ല നേ​താ​ക്ക​ളു​മാ​യും സ​ർ​ക്കാ​ർ പ്ലീ​ഡ​ർ​മാ​രു​മാ​യും കൂ​ടി​യാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന ആ​ക്ഷേ​പ​വും ശ​ക്ത​മാ​ണ്. ഇ​വ​രു​ടെ​യെ​ല്ലാം നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ശി​ശു​ക്ഷേ​മ​സ​മി​തി​യി​ൽ കു​ട്ടി​യെ ഏ​ൽ​പി​ച്ച​തെന്നാണ് ആരോപണം.

സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​രാ​ണ് 2020 ഒ​ക്ടോ​ബ​ർ 22ന്​ ​രാ​ത്രി 12.30ന് ​അ​മ്മ​ത്തൊ​ട്ടി​ലിെൻറ മു​ൻ​വ​ശ​ത്തു​നി​ന്ന്​ അ​നു​പ​മ​യു​ടെ മാ​താ​പി​താ​ക്ക​ളു​ടെ കൈ​യി​ൽ​നി​ന്ന്​ കു​ട്ടി​യെ ഏ​റ്റു​വാ​ങ്ങി​യ​ത്. കു​ട്ടി​ക്ക് ഒ​രു വ​ർ​ഷ​ത്തേ​ക്കു​ള്ള വ​സ്ത്ര​ങ്ങ​ളും ക​ളി​പ്പാ​ട്ട​ങ്ങ​ളും ഇ​വ​ർ കൈ​മാ​റി​യി​രു​ന്നു. രാ​ത്രി 12.45ന് ​തൈ​ക്കാ​ട് കു​ട്ടി​ക​ളു​ടെ​യും സ്ത്രീ​ക​ളു​ടെ​യും ആ​ശു​പ​ത്രി​യി​ൽ നി​യ​മ​പ​ര​മാ​യ ശാ​രീ​രി​ക പ​രി​ശോ​ധ​ന​ക്കെ​ത്തി​ച്ച ആ​ൺ​കു​ട്ടി​യെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് പെ​ൺ​കു​ട്ടി​യാ​യി രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​തി​ന്​ ഡോ​ക്ട​ർ​മാ​ര​ട​ക്കം ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രെ​യും സ്വാ​ധീ​നി​ച്ചു.

അ​ടു​ത്ത ദി​വ​സം സ​മി​തി​യി​ൽ​നി​ന്ന്​ തി​രു​വ​ന​ന്ത​പു​രം ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​ക്ക് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ പു​തു​താ​യി ല​ഭി​ച്ച കു​ഞ്ഞി​ന് 'മ​ലാ​ല' എ​ന്ന് പേ​രി​ട്ട​താ​യാ​ണ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​ജു​ഖാ​ൻ അ​റി​യി​ച്ച​ത്. പെ​ൺ​കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന സ​ന്ദേ​ശം ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​തിെൻറ ഭാ​ഗ​മാ​യാ​ണ് മ​ലാ​ല യൂ​സ​ഫ് സാ​യി​യോ​ടു​ള്ള ബ​ഹു​മാ​നാ​ർ​ഥം ഈ ​പേ​ര് ന​ൽ​കി​യ​തെ​ന്നും പ​ത്ര​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞി​രു​ന്നു.

എ​ന്നെ​ങ്കി​ലും കു​ട്ടി​യെ തേ​ടി അ​നു​പ​മ എ​ത്തി​യാ​ൽ സ​ത്യം മ​റ​ച്ചു​വെ​ക്കാ​ൻ ന​ട​ത്തി​യ നാ​ട​ക​മാ​യി​രു​ന്നു ഇ​െ​ത​ന്നാ​ണ്​ ആ​ക്ഷേ​പം. ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന തി​രി​മ​റി ഒ​രു വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ പു​റ​ത്തു​വി​ട്ട​തോ​ടെ 'അ​ബ​ദ്ധ'​മെ​ന്ന പേ​രി​ൽ ഇ​ദ്ദേ​ഹം കൈ​യൊ​ഴി​ഞ്ഞു. കു​ട്ടി​ക്ക് 'എ​ഡ്സ​ൺ പെ​ലെ' എ​ന്ന് പേ​രി​ട്ട​താ​യും തൊ​ട്ട​ടു​ത്ത ദി​വ​സം പ​ത്ര​ക്കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ചു. എ​ന്നാ​ൽ, ഒ​ക്ടോ​ബ​ർ 23ന് ​വൈ​കീ​ട്ട് അ​മ്മ​ത്തൊ​ട്ടി​ലി​ൽ ല​ഭി​ച്ച ആ​ൺ​കു​ട്ടി​ക്കാ​യി​രു​ന്നു പെ​ലെ എ​ന്ന പേ​ര് ന​ൽ​കി​യ​ത്. അ​നു​പ​മ​യു​ടെ മ​ക​ന് സി​ദ്ധാ​ർ​ഥ് എ​ന്ന് പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്ത​ത് ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​യാ​ണ്. ഈ ​വി​വ​രം ര​ഹ​സ്യ​മാ​ക്കി​െ​വ​ച്ചു.

ദ​ത്ത് ന​ൽ​ക​ൽ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല ശി​ശു​സം​ര​ക്ഷ​ണ യൂ​നി​റ്റ് നി​യ​മ​പ​ര​മാ​യി അ​വ​കാ​ശി​ക​ൾ​ക്ക്​ ബ​ന്ധ​പ്പെ​ടാ​ൻ പ​ത്ര​പ്പ​ര​സ്യം ന​ൽ​കി​യെ​ങ്കി​ലും സി​ദ്ധാ​ർ​ഥിെൻറ ക​ഥ​ക​ൾ അ​റി​യാ​മാ​യി​രു​ന്ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ത്യം മൂ​ടി​വെ​ച്ചു. ആ​ഗ​സ്​​റ്റ്​ ഏ​ഴി​നാ​ണ് സി​ദ്ധാ​ർ​ഥി​നെ ആ​ന്ധ്ര സ്വ​ദേ​ശി​ക​ളാ​യ ഗൊ​ല്ല രാ​മ​ൻ-​ഭൂ​മ അ​നു​പ​മ ദ​മ്പ​തി​ക​ൾ​ക്ക് ദ​ത്ത് ന​ൽ​കി​യ​ത്. സാ​ധാ​ര​ണ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​ണ് കൈ​മാ​റു​ന്ന​തെ​ങ്കി​ലും ഏ​ഴി​ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം സ​മി​തി​യി​ലെ ന​ഴ്സാ​ണ് കു​ട്ടി​യെ കൈ​മാ​റി​യ​ത്.

ദ​ത്ത് കൊ​ടു​ക്കു​ന്ന​തി​നു​മു​മ്പു​ത​ന്നെ കു​ട്ടി​യെ ആ​വ​ശ്യ​പ്പെ​ട്ട് അ​നു​പ​മ​യും അ​ജി​ത്തും ശി​ശു​ക്ഷേ​മ സ​മി​തി​ക്കും ചൈ​ൽ​ഡ് വെ​ൽ​െ​ഫ​യ​ർ ക​മ്മി​റ്റി​ക്കും പ​രാ​തി ന​ൽ​കി​യി​രു​ന്നു. ആ ​പ​രാ​തി നി​ൽ​ക്കെ​യാ​യി​രു​ന്നു കു​ട്ടി​യു​ടെ കൈ​മാ​റ്റം. അ​നു​പ​മ ശി​ശു​ക്ഷേ​മ സ​മി​തി​യി​ലെ​ത്തി​യെ​ങ്കി​ലും കു​ട്ടി​യി​ല്ലെ​ന്ന മ​റു​പ​ടി​യാ​ണ് ന​ൽ​കി​യ​ത്. ഡി.​എ​ൻ.​എ ഫ​ലം ആ​വ​ശ്യ​പ്പെ​ട്ട് അ​പേ​ക്ഷ ന​ൽ​കി​യ​പ്പോ​ൾ പെ​ലെ​യു​ടെ ഡി.​എ​ൻ.​എ പ​രി​ശോ​ധ​നാ ഫ​ലം കാ​ണി​ച്ച് ഇ​രു​വ​രെ​യും ശി​ശു​ക്ഷേ​മ സ​മി​തി അ​ധി​കൃ​ത​ർ മ​ട​ക്കി അ​യ​ക്കുകയായിരുന്നു.Show Full Article
TAGS:Anupama Child Kidnap 
News Summary - Anupama started hunger strike
Next Story