Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുസ്‍ലിംവിരുദ്ധ വിദ്വേഷ പ്രചാരണം: സോളിഡാരിറ്റി പരാതി നല്‍കി
text_fieldsbookmark_border
കോഴിക്കോട്: ഡോ. എസ്. ഗണപതി എന്ന വ്യക്തിയുടെതായി കർമ ന്യൂസ് സമൂഹ മാധ്യമങ്ങള്‍ വഴി മുസ്‍ലിം സമുദായത്തിനെതിരെ മത-സാമുദായിക സ്പർധ വളര്‍ത്തുന്ന തരത്തിലുള്ള വിദ്വേഷപ്രചാരണം നടത്തുന്നതിനെതിരെ സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി തൗഫീക്ക് മമ്പാട് ഡി.ജി.പി അനില്‍ കാന്തിന് പരാതി നല്‍കി.
ഡോ. എസ്. ഗണപതി, കർമന്യൂസ് ചീഫ് എഡിറ്റര്‍ വിന്‍സ് മാത്യു, ചാനല്‍ പ്രതിനിധി എന്നിവർക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമം 153 എ, 153 ബി, 295 എ എന്നീ വകുപ്പുകൾ പ്രകാരവും ഐ.ടി. ആക്റ്റിലെ വിവിധ വകുപ്പുകൾ പ്രകാരവും നിയമനടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
Next Story

