കടുവയുടെ ആക്രമണത്തിൽ ഒരാൾ കൂടി മരിച്ചു
text_fieldsരവിചന്ദ്രൻ, കടുവയെ പിടികൂടാൻ പുറപ്പെട്ട വനപാലകസംഘം
ഗൂഡല്ലൂർ: ഓവാലി പഞ്ചായത്ത് ലാറിസ്റ്റൺ നാലാം നമ്പറിൽ കടുവയുടെ ആക്രമണത്തിൽ ഒരാൾ കൂടി മരിച്ചു. കർഷകനായ രവിയെയാണ് (43) ഇന്നലെ ഉച്ചയോടെ കടുവ ആക്രമിച്ച് ശരീരഭാഗങ്ങൾ ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്. തോട്ടത്തിൽ വെള്ളം തുറന്നുവിടാൻ പോയ സമയത്താണ് കാപ്പിത്തോട്ടത്തിൽ വച്ച് ഇയാളെ കടുവ ആക്രണത്തിനിരയാക്കിയത്. രവിയുടെ ഒരു കൈ വേറിട്ട നിലയിലായിരുന്നു.
കഴിഞ്ഞ എട്ടാം തീയതി ബാലകൃഷ്ണൻ (63) എന്ന തൊഴിലാളിയെയും കടുവ കൊന്ന് ഭാഗികമായി ഭക്ഷിച്ചിരുന്നു. അന്നുമുതൽ കടുവയെ പിടികൂടാത്തതിൽ ജനരോഷം ശക്തമാണ്. കടുവയെ നിരീക്ഷിക്കുമെന്ന് പറഞ്ഞതല്ലാതെ വനംവകുപ്പ് കാര്യമായ നടപടികൾ ഒന്നും സ്വീകരിച്ചിരുന്നില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. മൃതദേഹം വിട്ടുനൽകാതെ നാട്ടുകാർ റോഡ് ഉപരോധം തുടരുകയാണ്. ഇതിനിടെ, കടുവയെ പിടികൂടാനായി വനപാലക സംഘം കൂടുമായി പുറപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

