റെയിൽവേ സ്റ്റേഷനിൽ അനൗൺസ്‌മെന്റ് പിഴച്ചു; പാളം മുറിച്ചുകടന്ന് യാത്രക്കാർ, അപകടം ഒഴിവായത് തലനാരിഴക്ക്
text_fieldsകോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ എത്തുന്ന പ്ലാറ്റ്‌ഫോം നമ്പർ തെറ്റായി അനൗൺസ് ചെയ്തത് യാത്രക്കാരെ ആശയക്കുഴപ്പത്തിലാക്കി. പ്ലാറ്റ്‌ഫോം നമ്പർ മാറി അറിയിച്ചതിനെ തുടർന്ന് യാത്രക്കാർ പാളം മുറിച്ചുകടന്നത് വലിയ അപകടഭീഷണിയുയർത്തി.
ഒന്നാം പ്ലാറ്റ്‌ഫോമിൽ എത്തുമെന്ന് അറിയിച്ചിരുന്ന ട്രെയിൻ സമയത്തിന് തൊട്ടുമുമ്പ് മൂന്നാം പ്ലാറ്റ്‌ഫോമിൽ എത്തും എന്ന് അനൗൺസ്‌മെന്റ് വന്നതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയത്. ഇതോടെ യാത്രക്കാർ ഒന്നാം പ്ലാറ്റ്‌ഫോമിൽ നിന്ന് മൂന്നാം പ്ലാറ്റ്‌ഫോമിലേക്കും തിരിച്ചും പാളം മുറിച്ചുകടന്നു. തലനാരിഴയ്ക്കാണ് വലിയൊരു അപകടം ഒഴിവായത്.
ട്രെയിൻ എത്തുന്നതിന് തൊട്ടുമുമ്പായിരുന്നു ഈ തെറ്റായ അനൗൺസ്‌മെന്റ് വന്നത്. പ്ലാറ്റ്‌ഫോം നമ്പർ മാറി അറിയിച്ചതോടെ ഏത് പ്ലാറ്റ്‌ഫോമിലാണ് ട്രെയിൻ എത്തുന്നതെന്ന കാര്യത്തിൽ യാത്രക്കാർക്കിടയിൽ ആശയക്കുഴപ്പമുണ്ടായി. ഇതേത്തുടർന്നാണ് പലരും സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് പാളം മുറിച്ചുകടന്നത്. ഈ സമയം ട്രെയിൻ പ്ലാറ്റ്‌ഫോമിലേക്ക് വന്നുകൊണ്ടിരിക്കുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
