അമേരിക്കൻ പ്രതിരോധ കരാർ തട്ടിപ്പ്: സൂത്രധാരൻ ഡൽഹി സ്വദേശി
text_fieldsഅങ്കമാലി (കൊച്ചി): അമേരിക്കൻ-ഇന്ത്യൻ സർക്കാറുകളുടെ ഔദ്യോഗിക മുദ്രകളടക്കം ദുരുപയോഗപ്പെടുത്തി വ്യാജ അമേരിക്കൻ പ്രതിരോധ കരാറിന്റെ പേരിൽ അരങ്ങേറിയ 700 കോടിയുടെ രാജ്യാന്തര നിക്ഷേപ തട്ടിപ്പിൽ അന്വേഷണം ഊർജിതം. ഡൽഹി സ്വദേശിയായ വെങ്കിട് കൃഷ്ണനാണ് തട്ടിപ്പിന്റെ സൂത്രധാരനെന്നാണ് സൂചന. ഇത്രവലിയ തട്ടിപ്പ് പുറംലോകം അറിയുന്നതിന് വഴിയൊരുങ്ങിയത് പ്രവാസിയായിരുന്ന ചെങ്ങമനാട് സ്വദേശിയുടെ പരാതിയാണ്. 2020ൽ 1.45 കോടിയാണ് ഇദ്ദേഹം നിക്ഷേപിച്ചത്. 2025 മാർച്ച് 24ന് ചെങ്ങമനാട് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ 275/ 2026 നമ്പർ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ചെങ്ങമനാട് പൊലീസ് അന്വേഷണം ഊർജിതമാക്കിയതോടെ ഒരു കോടി തിരിച്ചുനൽകി. അവശേഷിക്കുന്ന 45 ലക്ഷം രണ്ടാഴ്ചക്കകം നൽകാമെന്ന് ഉറപ്പും നൽകി. അതിനാൽ നിക്ഷേപകൻ പേര് വെളിപ്പെടുത്താൻ തയാറായില്ല. ഇദ്ദേഹത്തിന്റെ പരാതിയെതുടർന്ന് കേന്ദ്ര ഏജൻസികളും കേരള പൊലീസ് രഹസ്യാന്വേഷണ വിഭാഗവും രാജ്യാന്തര നിക്ഷേപ തട്ടിപ്പ് സംബന്ധിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
‘ഇൻഡോ-യു.എസ് പസിഫിക് പീസ് ട്രീറ്റി’ എന്ന വ്യാജ പേരുണ്ടാക്കി യു.എസ് പ്രതിരോധ വകുപ്പിന്റെ ആയുധ നിർമാണക്കരാർ ലഭിച്ച കമ്പനിയെന്ന് വിശ്വസിപ്പിച്ച് അമേരിക്കൻ-ഇന്ത്യൻ സർക്കാറുകളുടെ ഔദ്യോഗിക മുദ്രകളും ചിത്രവും വ്യാജ കരാറും ധാരണാപത്രവും ഇവർ തട്ടിപ്പിന് ഉപയോഗപ്പെടുത്തി. ന്യൂഡൽഹിയിൽ രജിസ്റ്റർ ചെയ്ത വി.പി.വി.വി ടെക്നോ കൺസ്ട്രക്ഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്. അമേരിക്കൻ പ്രതിരോധ വകുപ്പിന് വേണ്ടി ആയുധങ്ങളും നാസക്ക് വേണ്ടി രഹസ്യസ്വഭാവമുള്ള കെട്ടിടങ്ങളും നിർമിക്കാൻ 3000 കോടിയുടെ ഉപകരാർ കമ്പനിക്ക് ലഭിച്ചുവെന്നും 25 ലക്ഷത്തിന്റെ ഓഹരിയെടുത്താൽ പദ്ധതിയുടെ ഭാഗമാകാമെന്നും വിശ്വസിപ്പിച്ചു.
പദ്ധതി തുടങ്ങുന്ന ദിവസം മുതൽ ലാഭവിഹിതം നൽകുമെന്നും ഒരു കോടി നിക്ഷേപിക്കുന്നവർക്കും അവരുടെ കുടുംബത്തിനും ആജീവനാന്ത യു.എസ് വിസ, ഗ്രീൻ കാർഡ്, ജോലി തുടങ്ങിയവ നൽകുമെന്നുമായിരുന്നു വാഗ്ദാനം. 2050 വരെയുള്ള കരാറിന്റെ രേഖകളും കമ്പനി ഓഫിസിൽ യു.എസ്-ഇന്ത്യൻ സേന മെഡലുകൾ ധരിച്ചെത്തിയവരുടെ ചിത്രങ്ങളും അതോടൊപ്പം വൻകിട പരസ്യങ്ങളും കരാറിന്റെ വ്യാജ വാർത്തകളും കൂടി വന്നതോടെ ഉന്നതരടക്കം വൻ തുക നിക്ഷേപിക്കുകയായിരുന്നു.
ജനുവരിയിൽ യു.എസിലേക്ക് കുടിയേറാമെന്നായിരുന്നു നിക്ഷേപകരെ ധരിപ്പിച്ചത്. എന്നാൽ 2026 ആയിട്ടും കരാർ വ്യവസ്ഥകളൊന്നും നടക്കാതെ വന്നതോടെ മലയാളി നിക്ഷേപകർ അമേരിക്കയിലെ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ തട്ടിപ്പ് വിവരങ്ങൾ ശേഖരിക്കുകയായിരു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

