Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അമേരിക്കയും ഇസ്രയേലും 'ലോകത്തിന്റെ രക്ഷകർ' റോളിൽ നിന്നും സ്വയം പിന്മാറണം - ഇ.ടി മുഹമ്മദ് ബഷീർ

text_fields
bookmark_border
അമേരിക്കയും ഇസ്രയേലും ലോകത്തിന്റെ രക്ഷകർ റോളിൽ നിന്നും സ്വയം പിന്മാറണം - ഇ.ടി മുഹമ്മദ് ബഷീർ
cancel

കോഴിക്കോട് : അമേരിക്കയും ഇസ്രയേലും 'ലോകത്തിന്റെ രക്ഷകർ' റോളിൽ നിന്നും സ്വയം പിന്മാറണമെന്നും നിങ്ങളെ ആരും ആ ജോലി ഏല്പിച്ചിട്ടില്ലെന്നും ഇ.ടി മുഹമ്മദ് ബഷീർ എം.പി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇ.ടി മുഹമ്മദ് ബഷീർ ഇക്കാര്യം വ്യക്തമാക്കിയത്. നിരുപാധികം ഇറാനൊപ്പമാണെന്നും നിരന്തരം പോരാടുന്ന പലസ്തീൻ ജനതക്കും ഐക്യദാർഢ്യമെന്നും ഫേസ്ബുക്ക് കുറിപ്പിലുണ്ട്.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം

ഒരു സ്വതന്ത്ര റിപ്പബ്ലിക് രാജ്യമായ ഇറാനിൽ കയറി ആക്രമിച്ച ശേഷം അമേരിക്കൻ പ്രസിഡന്റ് പറയുകയാണ് ഇനി സമാധാനം എന്ന് !

എന്ത് തോന്നിവാസമാണ് ഇത് ?

ഇസ്രായേലിന് പിന്നാലെ ഇപ്പോൾ അമേരിക്കയും നേരിട്ട് ആക്രമണത്തിന്റെ ഭാഗമായിരിക്കുകയാണ് . ഇന്ത്യയും ലോകരാജ്യങ്ങളും ഇപ്പോഴും മൗനം തുടരുകയാണ് , എല്ലാം കണ്ട് ആസ്വദിക്കുകയാണ് .

അമേരിക്കയും ഇസ്രയേലും 'ലോകത്തിന്റെ രക്ഷകർ' റോളിൽ നിന്നും സ്വയം പിന്മാറണം , നിങ്ങളെ ആരും ആ ജോലി ഏല്പിച്ചിട്ടില്ല .

നിരുപാധികം ഇറാനൊപ്പം; നിരന്തരം പോരാടുന്ന പലസ്തീൻ ജനതക്കും ഐക്യദാർഢ്യം

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - America and Israel should step back from their role as 'saviors of the world' - ET Muhammad Basheer
Next Story