എയർഇന്ത്യ എക്സ്പ്രസ് കുവൈത്ത്-കൊച്ചി സർവിസ് നാളെ മുതൽ
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത്-കൊച്ചി സെക്ടറിൽ തിങ്കളാഴ്ച എയർഇന്ത്യ എക്സ്പ്രസ് സർവിസ് ആരംഭിക്കും. ജൂൺ മുതൽ ആഴ്ചയിൽ കുവൈത്തിലേക്ക് കൊച്ചിയിൽ നിന്നും തിരിച്ചും മൂന്നു സർവിസുകളാണ് ഉണ്ടാവുക. കുവൈത്തിൽ തിങ്കൾ, ചൊവ്വ, വ്യാഴം ദിവസങ്ങളിലും കൊച്ചിയിൽനിന്ന് ഞായർ, തിങ്കൾ, വ്യാഴം ദിവസങ്ങളിലുമായാണ് സർവിസ്.
വേനൽക്കാല ടിക്കറ്റ് നിരക്കുകൾ 70 ദീനാർ (19,000 രൂപ)മുതൽ ലഭ്യമാണ്. ജൂൺ 10 മുതൽ ബിസിനസ് ക്ലാസും ലഭ്യമാണ്.
കുവൈത്ത്-കൊച്ചി
തിങ്കൾ പുലർച്ച 12.30
ചൊവ്വ പുലർച്ച 02.00
വ്യാഴം രാത്രി 11.50
കൊച്ചി-കുവൈത്ത്
ഞായർ രാവിലെ 8.45
തിങ്കൾ രാവിലെ 10.15
വ്യാഴം രാവിലെ 8.05
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

