Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎയ്ഡഡ് സ്കൂൾ...

എയ്ഡഡ് സ്കൂൾ അധ്യാപകർക്ക് തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനാവില്ലെന്ന് ഹൈകോടതി

text_fields
bookmark_border
എയ്ഡഡ് സ്കൂൾ അധ്യാപകർക്ക് തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനാവില്ലെന്ന് ഹൈകോടതി
cancel
സ​ർ​ക്കാ​ർ പ്ര​തി​ഫ​ലം പ​റ്റു​ന്ന​വ​ർ​ക്ക്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ അ​വ​കാ​ശ​മി​ല്ലെ​ന്ന്​ ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​ത്തി​ലെ വ​കു​പ്പു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി ​ഡി​വി​ഷ​ൻ ബെ​ഞ്ച്​ വ്യ​ക്ത​മാ​ക്കി. എ​യി​ഡ​ഡ്​ അ​ധ്യാ​പ​ക​ർ​ക്കും ശ​മ്പ​ളം ന​ൽ​കു​ന്ന​ത്​ സ​ർ​ക്കാ​റാ​ണ്. അ​തി​നാ​ൽ, തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ മ​ത്സ​രി​ക്കാ​നോ രാ​ഷ്​​ട്രീ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​യാ​കാ​നോ​ അ​വ​കാ​ശ​മി​ല്ല. ഇ​തി​ന്​ വി​രു​ദ്ധ​മാ​യി ​െകാ​ണ്ടു​വ​ന്ന, ഇ​ള​വ്​ അ​നു​വ​ദി​ക്ക​ൽ നി​യ​മ​ത്തി​ലെ വ​കു​പ്പ്​ ഭ​ര​ണ​ഘ​ട​നാ​നു​സൃ​ത​മ​ല്ല.

കൊ​ച്ചി: എ​യി​ഡ​ഡ് സ്​​കൂ​ൾ അ​ധ്യാ​പ​ക​ർ​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തും രാ​ഷ്​​ട്രീ​യ പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കാ​ളി​യാ​കു​ന്ന​തും വി​ല​ക്കി ഹൈ​കോ​ട​തി. അ​ധ്യാ​പ​ക​ർ​ക്ക്​ മ​ത്സ​രി​ക്കാ​ൻ ഇ​ള​വ​നു​വ​ദി​ച്ച നി​യ​മം ഭ​ര​ണ​ഘ​ട​ന​വി​രു​ദ്ധ​മാ​ണെ​ന്ന്​ വി​ല​യി​രു​ത്തി​യാ​ണ്​​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ എ​സ്. മ​ണി​കു​മാ​ർ, ജ​സ്​​റ്റി​സ്​ ഷാ​ജി പി. ​ചാ​ലി എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ച്​ ഉ​ത്ത​ര​വ്. വി​ധി​ക്ക്​ മു​ൻ​കാ​ല പ്രാ​ബ​ല്യം ഇ​ല്ല. ഉ​ത്ത​ര​വ്​ ബു​ധ​നാ​ഴ്​​ച മു​ത​ൽ മാ​ത്ര​മാ​ണ്​ ബാ​ധ​ക​മാ​വു​ക​യെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

സ​ർ​ക്കാ​ർ സ്കൂ​ൾ അ​ധ്യാ​പ​ക​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും രാ​ഷ്​​ട്രീ​യ പ്ര​വ​ർ​ത്ത​നം വി​ല​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും എ​യി​ഡ​ഡ് സ്കൂ​ൾ അ​ധ്യാ​പ​ക​ർ​ക്ക് ഇ​ത്​ ബാ​ധ​ക​മാ​ക്കാ​ത്ത​ത് അ​നീ​തി​യാ​ണെ​ന്നു​കാ​ട്ടി പി​റ​വം പാ​ഴൂ​ർ സ്വ​ദേ​ശി ജി​ബു പി. ​തോ​മ​സ് അ​ട​ക്കം ന​ൽ​കി​യ ഹ​ര​ജി​ക​ളാ​ണ് പ​രി​ഗ​ണി​ച്ച​ത്. എ​യി​ഡ​ഡ് സ്കൂ​ൾ അ​ധ്യാ​പ​ക​ർ​ക്ക് മ​ത്സ​രി​ക്കു​ന്ന​ത​ട​ക്കം രാ​ഷ്​​ട്രീ​യ പ്ര​വ​ർ​ത്ത​ന​ത്തി​ന് ച​ട്ട​പ്ര​കാ​രം അ​നു​മ​തി​യു​ണ്ടെ​ന്നാ​യി​രു​ന്നു സ​ർ​ക്കാ​ർ വാ​ദം. സ​ർ​ക്കാ​ർ​ പ്ര​തി​ഫ​ലം പ​റ്റു​ന്ന​വ​രെ മ​ത്സ​രി​ക്കാ​ൻ അ​യോ​ഗ്യ​രാ​ക്കു​ന്ന നി​യ​മ​ത്തി​ൽ​നി​ന്ന്​ ഇ​വ​ർ​ക്ക്​ ഇ​ള​വു​ണ്ട്. 1951ലെ ​കേ​ര​ള ലെ​ജി​സ്​​ലേ​റ്റി​വ്​ അ​സം​ബ്ലി റി​മൂ​വ​ൽ ഓ​ഫ്​ ഡി​സ്​​ക്വാ​ളി​ഫി​ക്കേ​ഷ​ൻ നി​യ​മ​ത്തി​ലെ (അ​യോ​ഗ്യ​ത​ക്ക്​ ഇ​ള​വ്​ അ​നു​വ​ദി​ക്ക​ൽ) 2(iv) വ​കു​പ്പ്​ പ്ര​കാ​ര​മാ​ണ്​ ഈ ​ഇ​ള​വ്.

ഇൗ ​നി​യ​മ​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​ര​ള വി​ദ്യാ​ഭ്യാ​സ നി​യ​മ​ത്തി​ലെ ചാ​പ്​​റ്റ​ർ 4(എ) ​തെ​​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ എ​യി​ഡ​ഡ്​ സ്​​കൂ​ൾ അ​ധ്യാ​പ​ക​ർ​ക്ക്​ അ​വ​കാ​ശം ന​ൽ​കു​ന്നു​ണ്ട്. സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ലെ നി​യ​മ​നം സ​ർ​ക്കാ​റും എ​യി​ഡ​ഡ് സ്കൂ​ളി​ലേ​ത് മാ​നേ​ജ്മെൻറു​മാ​ണ് ന​ട​ത്തു​ന്ന​ത്. കാ​ഷ്വ​ൽ ലീ​വ് അ​ട​ക്ക​മു​ള്ള​വ​യു​ടെ കാ​ര്യ​ത്തി​ലെ​ന്ന​പോ​ലെ, സ​ർ​ക്കാ​ർ മേ​ഖ​ല​ക്കും എ​യി​ഡ​ഡി​നും ഒ​രു​പോ​ലെ ബാ​ധ​ക​മാ​ക്കി കേ​ര​ള വി​ദ്യാ​ഭ്യാ​സ നി​യ​മ​വും ച​ട്ട​വും നി​ഷ്​​ക​ർ​ഷി​ച്ച വ്യ​വ​സ്ഥ​ക​ളു​ണ്ട്. ഇ​വ​ക്ക്​ പു​റ​ത്തു​ള്ള​തൊ​ന്നും എ​യി​ഡ​ഡ് മേ​ഖ​ല​ക്ക് ബാ​ധ​ക​മാ​കി​ല്ലെ​ന്നും സ​ർ​ക്കാ​ർ വാ​ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:High CourtAided schoolelectionteachers
News Summary - Aided-school teachers can't contest in polls: High Court
Next Story