Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightEttumanoorchevron_rightക്വാറൻറീനില്‍ പോകേണ്ട...

ക്വാറൻറീനില്‍ പോകേണ്ട ആഗ്ര സ്വദേശിയെ വഴിയില്‍ ഇറക്കിവിട്ടു

text_fields
bookmark_border

ഏറ്റുമാനൂര്‍: പനിയെത്തുടര്‍ന്ന് കോട്ടയം ജില്ല ആശുപത്രിയിലെത്തിയ ആഗ്ര സ്വദേശിയെ സ്രവം പരിശോധനക്കെടുത്തശേഷം നടുറോഡില്‍ ഇറക്കിവി​ട്ടെന്ന്​ ആക്ഷേപം.

ഏറ്റുമാനൂര്‍ 101 കവലക്ക്​ സമീപം എം.സി റോഡില്‍ പാവക്കച്ചവടം നടത്തിവന്ന ആഗ്ര സ്വദേശി 32കാരനെയാണ് ജില്ല ആശുപത്രിയില്‍നിന്ന്​ ആംബുലന്‍സില്‍ കയറ്റി രാത്രി റോഡിലിറക്കിവിട്ടത്.

ലോക്ഡൗണിനെത്തുടര്‍ന്ന് നാട്ടിലേക്ക്​ ​മടങ്ങിയ യുവാവ്​ കഴിഞ്ഞ 22ന് ട്രെയിന്‍ മാര്‍ഗം എറണാകുളത്ത് മടങ്ങിയെത്തി. അവിടെനിന്ന്​ ബസില്‍ ഏറ്റുമാനൂരില്‍ എത്തി.

പനിലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്നാണ്​ ബുധനാഴ്​ച ജില്ല ആശുപത്രിയിലെത്തിയത്​. സംശയം തോന്നിയതിനെത്തുടര്‍ന്ന്​ സ്രവം പരിശോധനക്ക്​ എടുത്തു.

ആശുപത്രി നിരീക്ഷണത്തില്‍ കഴിയണമെന്ന് ആവശ്യപ്പെട്ടിട്ടും ഇയാള്‍ തയാറാകാത്തതിനാലാണ്​ വിട്ടയക്കുന്നതെന്ന് ഇയാളുടെ ഒ.പി ശീട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

മറ്റൊരു സംസ്ഥാനത്തുനിന്ന്​ വന്ന യുവാവിന് ക്വാറൻറീന്‍ സൗകര്യം ഒരുക്കി പാര്‍പ്പിക്കുന്നതിനുപകരം തദ്ദേശ സ്ഥാപനത്തെയോ ഏറ്റുമാനൂരിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെയോ അറിയിക്കാതെ വഴിയരികില്‍ ഇയാള്‍ പടുത കെട്ടിയുണ്ടാക്കിയ ഷെഡില്‍ രാത്രി എ​േട്ടാടെ ഇറക്കിവിടുകയായിരുന്നു.

നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് വ്യാഴാഴ്​ച രാവിലെ ഒമ്പതരയോടെ ഏറ്റുമാനൂരിലെ ആരോഗ്യവകുപ്പ് അധികൃതരും വില്ലേജ് ഓഫിസറും പൊലീസും അടങ്ങുന്ന സംഘം ഇയാളെ അതിരമ്പുഴയിലെ ക്വാറൻറീന്‍ കേന്ദ്രത്തിലേക്ക് മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ettumanoorquarantineagra nativeKerala News
Next Story