Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവോട്ട് ചോരിക്ക് ശേഷം...

വോട്ട് ചോരിക്ക് ശേഷം സിറ്റ് ചോരി; കേന്ദ്ര ഗവൺമെന്‍റിനെതിരെ ശക്തമായ വിമർശനവുമായി കെ.സി വേണുഗോപാൽ

text_fields
bookmark_border
വോട്ട് ചോരിക്ക് ശേഷം സിറ്റ് ചോരി; കേന്ദ്ര ഗവൺമെന്‍റിനെതിരെ ശക്തമായ വിമർശനവുമായി കെ.സി വേണുഗോപാൽ
cancel

ന്യൂഡൽഹി: കോൺഗ്രസ് അടിയന്തര നേതൃയോഗത്തിനു പിന്നാലെ നടന്ന പത്രസമ്മേളനത്തിൽ കേന്ദ്ര സർക്കാരിന്‍റെ നടപടികളെ ശക്തമായി വിമർശിച്ച് കെ.സി വേണുഗോപാൽ. മധ്യപ്രദേശിൽ നടന്നത് സീറ്റ് കൊള്ളയാണെന്നും മീനാക്ഷി വിജയന്‍റെ പത്രിക തള്ളിയത് ജനാധിപത്യ വിരുദ്ധ നടപടിയാണെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി പറഞ്ഞു.

മീനാക്ഷി വിജയന്‍റെ പത്രിക തളളിയതുമായി ബന്ധപ്പെട്ട് നേതൃത്വം സുപ്രീം കോടതിയെ സമീപിക്കാൻ പോവുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പി മറ്റു പാർട്ടികളിലെ എം.പിമാരെ സ്വാധീനിച്ച് രാജിവെപ്പിക്കുകയും ബി.ജെ.പിയുടെ എം.പിമാരാക്കി മാറ്റുകയുമാണ് ചെയ്യുന്നത്. വോട്ട് ചോരിക്കു ശേഷം ഇപ്പോൾ രാജ്യത്ത് സംഭവിക്കുന്നത് സീറ്റ് ചോരിയാണ്. ഈ പ്രശ്നത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടും.

രാജ്യത്തെ രാഷ്ട്രീയ സാമ്പത്തിക സാഹചര്യങ്ങളെ കുറിച്ചും നേതൃയോഗം ചർച്ച ചെയ്തുവെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു. പെട്രോൾ, എൽ.പി.ജി, ഡീസൽ വില ദിനംപ്രതി വർധിക്കുന്നതിനെ അദ്ദേഹം വിമർശിച്ചു. തൊഴിലില്ലായ്മ അതിന്‍റെ പൂർണതയിലാണെന്നും രാജ്യത്തെ വിദ്യാഭ്യാസത്തിന്‍റെ സ്ഥിതി വളരെ മോശമാമെന്നും സി.ബി.എസ്.ഇ, നീറ്റ് വിവാദങ്ങളെ മുൻനിർത്തി അദ്ദേഹം പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജൂൺ 18-ന് മധ്യപ്രദേശിൽ നടക്കാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ മീനാക്ഷി നടരാജന്റെ പത്രിക തള്ളിയത് രാഷ്ട്രീയ പോരാട്ടം കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്. കോൺഗ്രസിന് ഇത് കനത്ത തിരിച്ചടിയായിരിക്കുകയാണ്. മീനാക്ഷി നടരാജന്‍റെ പത്രിക തള്ളിയതോടെ നിലവിൽ ബി.ജെ.പി സ്ഥാനാർത്ഥി മഹേഷ് കേവതിനെ എതിരില്ലാതെ തെരഞ്ഞെടുത്തിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India Newselectionelection nominationCongressK.C. Venugopal
News Summary - After vote theft, SIT theft; K.C. Venugopal strongly criticizes the central government
Next Story