Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആട് വിതരണം: കേന്ദ്രം...

ആട് വിതരണം: കേന്ദ്രം പ്രഖ്യാപിച്ച 6.25 കോടിയിൽ ചെലവഴിച്ചത് 34 ലക്ഷമെന്ന് സി.എ.ജി

text_fields
bookmark_border
ആട് വിതരണം: കേന്ദ്രം പ്രഖ്യാപിച്ച 6.25 കോടിയിൽ ചെലവഴിച്ചത് 34 ലക്ഷമെന്ന് സി.എ.ജി
cancel

തിരുവനന്തപുരം: സാമൂഹിക- സാമ്പത്തിക രംഗത്ത് പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്കായി കേന്ദ്ര സർക്കാർ 2012ൽ പ്രഖ്യാപിച്ച 625 കോടിയുടെ ആട് വിതരണ പദ്ധതിയിൽ 2018 വരെ ചെലവഴിച്ചത് 34 ലക്ഷം മാത്രമെന്ന് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്‍റെ (സി.എ.ജി) റിപ്പോർട്ട് . 10,000 സ്ത്രീകൾ ഓരോ ആടുവീതം വിതരണം ചെയ്ത് കുടുംബങ്ങളെ സ്വയം പര്യാപ്തമാക്കുകയായിരുന്ന പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം പദ്ധതിയുടെ ഗുണഭോക്താക്കൾ ഏറെയും ദലിത് -ആദിവാസി സ്ത്രീകളായിരുന്നു. എട്ടു വർഷമായിട്ടും പദ്ധതിയുടെ ഗുണഭോക്താക്കളായത് 7.49 ശതമാനം.

ആട്, കോഴി, പശു വളർത്തലിലൂടെ പാലിന്‍റെയും ഇറച്ചിയുടെ കാര്യത്തിൽ സംസ്ഥാനം സ്വയം പര്യാപ്തതയിലേക്ക് എത്തുമെന്ന് പ്രഖ്യാപിച്ച സർക്കാർ സംവിധാനമാണ് കേന്ദ്ര സർക്കാറിന്‍റെ പദ്ധതി അട്ടിമറിച്ചത്. പദ്ധതികൾ സമയ ബന്ധിതമായി, കാര്യക്ഷമതയോടെ നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. 2012 മുതൽ 18 വരെ ആട് വിതരണത്തിൽ സംസ്ഥാന സർക്കാർ നടത്തിയ പ്രവർത്തനങ്ങളിലൂടെ കെടുകാര്യസ്ഥതയുടെ ചിത്രമാണ് ഇതോടെ പുറത്ത് വന്നത്.

കേരള ഫീഡ്സ് ലിമിറ്റഡ് (കമ്പനി) സപ്പോർട്ട് ട്രെയിനിങ് എംപ്ലോയ്മെന്‍റ് പ്രോഗ്രാം ഫോർ വിമെൻ (എസ്.ടി.ഇ.പി) പദ്ധതി പ്രകാരമാണ് സംസ്ഥാനം ആടുവളർത്തൽ പദ്ധതി സമർപ്പിച്ചത്. കേന്ദ്രം 2012ൽ അതിന് അംഗീകാരവും നൽകി. നഗര- ഗ്രാമ പ്രദേശങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട സമൂഹത്തിലെ സാമ്പത്തികമായും സാമൂഹ്യമായും പിന്നാക്കം നിൽക്കുന്ന വിഭാഗത്തിലെ 10,000 വനിതാ ഗുണഭോക്താക്കൾക്ക് ഓരോ ആടിനെ വീതം സൗജന്യമായി നൽകയായിരുന്നു പദ്ധതി. സമൂഹത്തിലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന വിഭാഗത്തിണന്‍റെ ദാരിദ്ര്യം കുറക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. കേന്ദ്രസർക്കാർ നിർദ്ദേശിച്ചത് അനുസരിച്ച് 2014 ഏപ്രിലോടെ പദ്ധതി നടപ്പാക്കണം. പദ്ധതിയുടെ ആകെ ചെലവ് 6.25 കോടിയായിരുന്നു. അതിൽ കേന്ദ്രം 5.63 കോടിയും - (ഒന്നാം വർഷം 2.90 കോടിയും രണ്ടാം വർഷം 2.73 കോടിയും) സംസ്ഥാന സർക്കാർ ആകെ 62 ലക്ഷവും (ഒന്നാം വർഷം 32 ലക്ഷം വും രണ്ടാം വർഷം 30 ലക്ഷവും) ഗ്രാന്‍റ് വഴിയുള്ള ധനസഹായിത്തിലൂടെ നൽകും.

കേന്ദ്രസർക്കാർ വിഹിതത്തിന്‍റെ ആദ്യ ഗഡുവായി 2.60 കോടി 2012ൽ(ഏപ്രിൽ) കൈമാറി. പദ്ധതി നടപ്പാക്കുന്നതിന് പ്രവർത്തനരീതി നിർദ്ദേശിക്കുന്നതിനും 2012 മെയിൽ ഉപസമിതി രൂപീകരിച്ചിരുന്നു. ഉപസമിതിയുടെ ശിപാർശകൾ 2013 ഒക്ടോബറിൽ അംഗീകരിച്ചു. കേന്ദ്രം നിർദേശിച്ച നിശ്ചിത കാലയളവിനുള്ളിൽ കമ്പനിക്ക് പദ്ധതി നടപ്പിലാക്കാൻ കഴിഞ്ഞില്ല. അതിനാൽ, 2014 ജൂലൈയിൽ കേന്ദ്ര സർക്കാർ 2016 മാർച്ച് വരെ കാലയളവ് നീട്ടിക്കൊടുത്തു.

അംഗീകരിച്ച പദ്ധതി പ്രകാരം പൊതുസ്ഥലങ്ങളിൽ യോഗം വിളിച്ച് വിശാലമായ പ്രചരണം നൽകിയ ശേഷം ഗുണഭോക്താക്കളുടെ അവരുടെ വരുമാനും സാമൂഹ്യനിലയും അടിസ്ഥാനമാക്കി തെരഞ്ഞെടുക്കണം. അതനുസരിച്ച്, ഹൈസ്കൂളിൽ പഠിക്കുന്ന പെൺകുട്ടികളുടെ അമ്മമാരെ 14 ബ്ലോക്കിൽ നിന്ന് ഗുണഭോക്താക്കളായി തെരഞ്ഞെടുക്കാൻ കമ്പനി (2013 ഏപ്രിൽ) തീരുമാനിച്ചു. ഇത് പിന്നീട് ഒമ്പത് ബ്ലോക്കുകളാക്കി ചുരുക്കി. അതിനുശേഷം ഗുണഭോക്താക്കളെ ഉൾപ്പെടുത്തുന്നതിന് കമ്പനി ഒമ്പത് ബ്ലോക്കുകളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. 64 സ്കൂളുകളിലെ 22,261 പെൺകുട്ടികൾ അപേക്ഷ നൽകി. എന്നാൽ, വിദ്യാർഥികളുടെ വരുമാനം, സാമൂഹിക നില തുടങ്ങിയ മാനദണ്ഡങ്ങൾ കമ്പനി വ്യക്തമാക്കിയിട്ടില്ലാത്തതിനാൽ ഈ 22,261 വിദ്യാർഥികളിൽ നിന്ന് ഗുണഭോക്താക്കളെ തെരഞ്ഞെടുത്തില്ല.

2015 ജൂലൈയിൽ 64 സ്കൂളുകളിൽ 30 സ്കൂളുകളോട് പട്ടികജാതി-വർഗ വിഭാഗത്തിൽ പെട്ടവരും ദാരിദ്ര്യരേഖക്ക് താഴെയുള്ളവരുമായ വിദ്യാർഥികളുടെ വിവരങ്ങൾ തരം തിരിക്കാൻ ആവശ്യപ്പെട്ടു. 64 സ്കൂളുകളിൽ നിന്നും 30 സ്കൂളുകളെ തിരഞ്ഞെടുത്തതിന്‍റെ മാനദണ്ഡം എന്താണെന്ന് രേഖപ്പെടുത്തിയില്ല. 2018 ജൂലൈ മുതൽ ഡിസംബർ വരി 18 സ്കൂളുകൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കമ്പനി യോഗ്യരായ 2,797 വിദ്യാർഥികളെ തെരഞ്ഞെടുത്തു. അങ്ങനെ, അംഗീകരിച്ച പദ്ധതിയിലുള്ള വ്യതിയാനങ്ങളും പദ്ധതിയിൽ ഉൾപ്പെട്ട പ്രദേശങ്ങൾ അടിക്കടി മാറ്റിയതും കാരണം, പദ്ധതിക്കാവശ്യമായ 10,000 ഗുണഭോക്താക്കൾക്ക് പകരം യോഗ്യതയുള്ള 2,799 ഗുണഭോക്താക്കൾക്ക് മാത്രമാണ് കമ്പനിക്ക് കണ്ടെത്താൻ കഴിഞ്ഞത്.

യോഗ്യരായ ഗുണഭോക്താക്കൾക്ക് നൽകുന്നതിനു വേണ്ടി, 5,000 ആടുകളെ വിതരണം ചെയ്യുന്നതിന് കമ്പനി ഒരു കാറുകാരൻ 2015ആഗസ്റ്റിൽ പർച്ചേസ് ഓഡർ നൽകി. ആദിയവിഹിതമായി 84 ആടുകളെ വിതരണം 2015 സെപ്റ്റംബറിൽ വിതരണം ചെയ്തു. 2016 ജനുവരി- ഫെബ്രുവരിയിൽ 665 ആടുകളെയും വിതരണം ചെയ്തു. യോഗ്യതയുള്ള 2,799 ഗുണഭോക്താക്കളെ കമ്പനി കണ്ടെത്തിയിട്ടും 5,000 ആടുകളെ വിതരണം ചെയ്യുന്നതിന് പർച്ചേഴ്സ് ഓഡർ ഉണ്ടായിരുന്നിട്ടും 2015 സെപ്റ്റംബർ മുതൽ 2016 മാർച്ച് വരെ 749 ഗുണഭോക്താക്കൾക്ക് മാത്രമാണ് ആട് ലഭിച്ചത്. ആട് വിതരണത്തിന് കേന്ദ്ര സർക്കാർ നൽകിയ 2.60 കോടിയിൽ 34 ലക്ഷം ഉപയോഗിച്ചു.

പദ്ധതിയുടെ നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച് കേന്ദ്ര സർക്കാർ സഹായത്തിന്‍റെ ബാക്കി വിഹിതമായ 3.03 കോടി വിതരണം പദ്ധതിയുടെ സമയബന്ധിതമായ പൂർത്തീകരണത്തെ ആശ്രയിച്ചായിരുന്നു. പദ്ധതി നടപ്പാക്കുന്നതിന്‍റെ കാലയളവ് അവസാനിച്ചതിനു ശേഷം ഗ്രാന്‍റിന്‍റെ ഒരു ഭാഗം ചെലവഴിച്ചില്ലെങ്കിൽ ബാക്കി തുകയും പലിശയും (പ്രതിപക്ഷം 10 ശതമാനം നിരക്കിൽ) തിരികെ നൽകണം. കമ്പനി 2018 ജൂൺ 749 ഗുണഭോക്താക്കൾക്ക് മാത്രം ആടുകളെ സൗജന്യമായി വിതരണം ചെയ്തതിനാൽ, കേന്ദ്ര സർക്കാർ സഹായത്തിന്‍റെ ബാക്കി വിഹിതമായ 3.03 കോടി നൽകിയില്ല. അതുപോലെ ചെലവവിക്കാത്ത ബാക്കി തുകയായ 2.26 കോടിയും (2016 ഏപ്രിൽ മുതൽ 2018 ജൂൺ വരെ) അതിന്‍റെ 27 മാസത്തെ പലിശയും (51 ലക്ഷം) തിരിച്ചടയ്ക്കാൻ കമ്പനി ബാധ്യസ്ഥമാണ്. ഒടുവിൽ 2018 ജൂൺ വരെയുള്ള കണക്ക് പരിശോധിച്ചപ്പോൾ 10,000 ഗുണഭോക്താക്കൾക്ക് പകരം 749 ഗുണഭോക്താക്കൾക്ക് മാത്രമാണ് ആടുകൾ നൽകാൻ കഴിഞ്ഞത്.

വനിതാ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിൽ കമ്പനി പരാജയപ്പെട്ടതിന്‍റെ ഫലമായി 3.03 കോടി കേന്ദ്ര സർക്കാർ സഹായം സംസ്ഥാനത്തിന് നഷ്ടപ്പെട്ടു. സ്വയംതൊഴിൽ നേടാൻ സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലുള്ള സ്ത്രീകളെ സജ്ജമാക്കുക എന്ന പദ്ധതിയുടെ ലക്ഷ്യം കൈവരിക്കാൻ സാധിച്ചില്ല. 2012 മുതൽ 2018 സെപ്റ്റംബർ വരെ സംസ്ഥാനത്തെ പദ്ധതി നടത്തിപ്പുകാർ ഫയലുകൾ മുകളിൽ അടയിരുന്നു. ആട് വിതരണ പദ്ധതിയിൽ കാര്യമായ പുരോഗതി ഉണ്ടായില്ല. സംസ്ഥാന സർക്കാർ എ.ജിക്ക് നൽകിയ മറുപടി അനുസരിച്ച് കാലാവധി 2020 വരെ നീട്ടി നൽകാൻ കേന്ദ്ര സർക്കാറിനോട് അഭ്യർഥിക്കുമെന്നാണ്.

സമൂഹത്തിൽ ഏറ്റവും പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങളുടെ സംസ്ഥാന സർക്കാർ കാണിക്കുന്ന കടുത്ത അവഗണനയുടെ കൊടിയടയാളം ആട് വിതരണ പദ്ധതിയിലെ അട്ടിമറി. കേന്ദ്ര സർക്കാർ പദ്ധിക്കുള്ള തുക അനുവദിച്ചാലും സുതാര്യമായി കാര്യക്ഷമതയോടെ പദ്ധതി നടപ്പാക്കാൻ സംസ്ഥാനത്തെ ഭരണസംവിധാനത്തിന് കഴിയുന്നില്ല. കടുത്ത ദാരിദ്ര്യത്തിൽ കഴിയുന്ന സമൂഹത്തോട് കേരളത്തിലെ ഭരണസംവിധാനം പുലർത്തുന്ന അവഗണനക്ക് ദൃഷ്ടാന്തമാണിത്. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് വേണ്ടിയുള്ള പദ്ധതിയായിരുന്നുവെങ്കിൽ കേരളം മുഴുവൻ തുകയും ചെലവഴിക്കുമായിരുന്നു. സി.എ.ജി റിപ്പോർട്ട് വന്നിട്ടും മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പ്രതികരിക്കാത്തത് അത് ഏറ്റവും അടിത്തട്ടിലെ സമൂഹത്തിലെ മനുഷ്യരുടെ വികസനം തടഞ്ഞതുകൊണ്ടാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cag ReportModi govtbreed goat supply schemGoat schem
News Summary - Advanced breed goat supply scheme Failed in Kerala
Next Story