ടീസ്റ്റ സെറ്റൽവാദിന് അഡ്വ. കെ.ഇ. ഗംഗാധരൻ സ്മാരക അവാർഡ് ഇന്ന് സമ്മാനിക്കും
text_fieldsടീസ്റ്റ സെറ്റൽവാദ്
തലശ്ശേരി: മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെറ്റൽവാദിന് പ്രമുഖ നിയമപണ്ഡിതനും അഭിഭാഷകനും മനുഷ്യാവകാശ കമീഷൻ അംഗവുമായിരുന്ന അഡ്വ. കെ.ഇ. ഗംഗാധരൻ സ്മാരക അവാർഡ് വെള്ളിയാഴ്ച സമ്മാനിക്കും. 25,000 രൂപയും മൊമന്റോയുമാണ് അവാർഡ്.
ഗവ. ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂൾ ഓപൺ ഓഡിറ്റോറിയത്തിൽ വൈകീട്ട് 4.45 ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ. ജോസഫ് പാംപ്ലാനി അവാർഡ് കൈമാറും. കെ.ഇ. ഗംഗാധരൻ അനുസ്മരണം മുൻ എം.എൽ.എ അഡ്വ. എം.വി. ജയരാജൻ നിർവഹിക്കും. അവാർഡ് ഏറ്റുവാങ്ങിയ ശേഷം ടീസ്റ്റ സെതൽവാദ് സദസ്സിനെ അഭിവാദ്യം ചെയ്യും.
ഓൾ ഇന്ത്യ ലോയേഴ്സ് യൂനിയനും അഡ്വ. കെ.ഇ. ഗംഗാധരൻ മെമ്മോറിയൽ ട്രസ്റ്റും സംയുക്തമായാണ് പുരസ്കാരം നൽകുന്നത്. ലോയേഴ്സ് യൂനിയൻ ജില്ല സെക്രട്ടറി അഡ്വ. വിനോദ് കുമാർ ചമ്പളോൻ, ട്രസ്റ്റ് കമ്മിറ്റി ചെയർപേഴ്സൻ സുധ അഴീക്കോടൻ, ജില്ല ഗവ. പ്ലീഡർ അഡ്വ. കെ. അജിത് കുമാർ, തലശ്ശേരി ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ജി.പി. ഗോപാലകൃഷ്ണൻ എന്നിവർ വാർത്തസമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു.

