നടി ആക്രമിക്കപ്പെട്ട കേസ്: അതിജീവിത നാളെ മുഖ്യമന്ത്രിയെ കാണും
text_fieldsതിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. രാവിലെ പത്തിനാണ് കൂടിക്കാഴ്ച.
സര്‍ക്കാറിനും വിചാരണ കോടതി ജഡ്ജിക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ ദിവസം നടി ഹൈകോടതിയില്‍ ഹരജി നല്‍കിയിരുന്നു. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം പാതിവഴിയില്‍ അവസാനിപ്പിക്കാനും പാതിവെന്ത അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും രാഷ്ട്രീയ ഉന്നതര്‍ അന്വേഷണ സംഘത്തെ ഭീഷണിപ്പെടുത്തുന്നതായും ഹരജിയില്‍ ആരോപിച്ചിരുന്നു.
നടിയുടെ ഹരജി പരിഗണിക്കവേ ഹൈകോടതി സര്‍ക്കാറിനോട് വിശദീകരണം തേടിയിരുന്നു. വെള്ളിയാഴ്ച രേഖാമൂലം വിശദീകരണം നല്‍കണമെന്നാണ് സര്‍ക്കാറിന് നിർദേശം നൽകിയത്. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ബുധനാഴ്ച നടിയുടെ ഹരജി പരിഗണിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

