Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപോക്സോ കേസിൽ പ്രതിക്ക്...

പോക്സോ കേസിൽ പ്രതിക്ക് ഏഴുവർഷം കഠിന തടവ്

text_fields
bookmark_border
Pocso case
cancel
camera_alt

Representational Image

തി​രു​വ​ന​ന്ത​പു​രം: നാ​ല് വ​യ​സ്സു​കാ​രി പീ​ഡ​നി​ര​യാ​യ കേ​സി​ൽ പ്ര​തി​യെ ഏ​ഴു​വ​ർ​ഷം ക​ഠി​ന​ത​ട​വി​ന് തി​രു​വ​ന​ന്ത​പു​രം പ്ര​ത്യേ​ക അ​തി​വേ​ഗ കോ​ട​തി ജ​ഡ്ജി ആ​ർ. രേ​ഖ ശി​ക്ഷി​ച്ചു. പ്ര​തി മു​ര​ളി​ധ​ര​നെ​യാ​ണ്​ (65) ശി​ക്ഷി​ച്ച​ത്. 25,000 രൂ​പ പി​ഴ​യും ചു​മ​ത്തി. വി​ചാ​ര​ണ വേ​ള​യി​ൽ കു​ട്ടി​യു​ടെ മാ​താ​വ്​ പ്ര​തി​ക്ക് അ​നു​കൂ​ല​മാ​യി മൊ​ഴി ന​ൽ​കി​യി​രു​ന്നു.

2021 ജൂ​ലൈ 21ന്​ ​രാ​ത്രി 8.30 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കു​ട്ടി​യു​ടെ അ​ച്ച​നെ മ​റ്റൊ​രു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫോ​ർ​ട്ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​ട്ടി​യെ പ്ര​തി​യു​ടെ വീ​ട്ടി​ലാ​ക്കി മാ​താ​വ്​ സ്റ്റേ​ഷ​നി​ൽ പോ​യ നേ​ര​ത്താ​യി​രു​ന്നു പീ​ഡ​നം. ഇ​തു​ക​ണ്ട കു​ടും​ബ​ശ്രീ സ്ത്രീ​ക​ൾ ബ​ഹ​ളം​വെ​ച്ച് കു​ട്ടി​യെ പ്ര​തി​യി​ൽ​നി​ന്ന് ര​ക്ഷി​ച്ചു. വി​ചാ​ര​ണ സ​മ​യ​ത്ത് അ​മ്മ​യു​ടെ നി​ർ​ബ​ന്ധ​ത്തെ തു​ട​ർ​ന്ന് കു​ട്ടി ആ​ദ്യം പ്ര​തി​ക്ക്​ അ​നു​കൂ​ല​മാ​യാ​ണ് മൊ​ഴി ന​ൽ​കി​യ​ത്.

പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യു​ടെ അ​നു​വാ​ദ​ത്തോ​ടെ കൂ​ടു​ത​ൽ ചോ​ദ്യം ചോ​ദി​ച്ച​പ്പോ​ൾ കു​ട്ടി കൃ​ത്യം​വി​ശ​ദീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ദൃ​ക്സാ​ക്ഷി​ക​ളാ​യ കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ പീ​ഡ​നം ക​ണ്ട​താ​യി മൊ​ഴി ന​ൽ​കി. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക്ക് പ്രോ​സി​ക്യൂ​ട്ട​ർ​മാ​രാ​യ ആ​ർ.​എ​സ്. വി​ജ​യ് മോ​ഹ​ൻ, ജെ.​കെ. അ​ജി​ത്ത് പ്ര​സാ​ദ്, അ​ഡ്വ. ആ​ർ.​വൈ. അ​ഖി​ലേ​ഷ് എ​ന്നി​വ​ർ ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsPOCSOTrivandrum News
News Summary - Accused in POCSO case sentenced to seven years rigorous imprisonment
Next Story