Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വർണക്കടത്തിന് വേണ്ട...

സ്വർണക്കടത്തിന് വേണ്ട ഒത്താശ ചെയ്തത് ശിവശങ്കറാണെന്ന് ഇ.ഡി

text_fields
bookmark_border
സ്വർണക്കടത്തിന് വേണ്ട ഒത്താശ ചെയ്തത് ശിവശങ്കറാണെന്ന് ഇ.ഡി
cancel

തി​രു​വ​ന​ന്ത​പു​രം: ന​യ​ത​ന്ത്ര സ്വ​ര്‍​ണ​ക്ക​ട​ത്തി​ന് വേ​ണ്ട എ​ല്ലാ ഒ​ത്താ​ശ​യും ചെ​യ്ത​ത് എം. ​ശി​വ​ശ​ങ്ക​റാ​ണെ​ന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. ക​ള്ള​ക്ക​ട​ത്തി​ലൂടെ ല​ഭി​ക്കു​ന്ന വ​രു​മാ​നം എ​വി​ടെ നി​ക്ഷേ​പി​ക്ക​ണ​മെ​ന്ന് നിർദേശിച്ചിരുന്നതും ശിവശങ്കറാണെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ.

ന​യ​ത​ന്ത്ര ചാ​ന​ലി​ലൂ​ടെ സ്വ​ര്‍​ണ​മ​ട​ങ്ങി​യ ബാ​ഗ് വി​ട്ട് കി​ട്ടു​ന്ന​തി​ന് ശി​വ​ശ​ങ്ക​ര്‍ സ​ജീ​വ​മാ​യി ഇ​ട​പെ​ട്ടിരുന്നു. വ​രു​മാ​നം കൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ൽ സ്വപ്നയുടെ പേരിൽ മൂന്നാമത്തെ ലോക്കർ തുടങ്ങാനും ശിവശങ്കർ പദ്ധതിയിട്ടു. കഴിഞ്ഞ നവംബർ 11 ന് ഇത് സംബന്ധിച്ച വാട്‌സ് ആപ്പ് സന്ദേശം അയച്ചു. പ​രി​ശോ​ധ​ന​യി​ല്ലാ​തെ ന​യ​ത​ന്ത്ര ബാ​ഗ് വി​ട്ട് കി​ട്ടു​ന്ന​തി​ന് ക​സ്റ്റം​സ് ഓ​ഫീ​സ​റെ വി​ളി​ച്ചു​വെ​ന്ന് ശി​വ​ശ​ങ്ക​ര്‍ സ​മ്മ​തി​ച്ചതായി ഇ.ഡി വൃത്തങ്ങൾ അറിയിച്ചു.

ലൈ​ഫ് മി​ഷ​ന്‍റെ പ​ദ്ധ​തി രേ​ഖ​ക​ൾ സ്വ​പ്ന​ക്ക് കൈ​മാ​റി​യ​ത് ടെ​ൻ​ഡ​ർ രേ​ഖ​ക​ൾ തു​റ​ക്കു​ന്ന​തി​ന് മു​മ്പാ​ണ്. ബി​ഡ് ന​ട​പ​ടി​ക​ളി​ലെ വി​ശ്വാ​സ്യ​ത​യെ ത​ന്നെ ചോ​ദ്യം ചെ​യ്യു​ന്ന​തും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുന്നതുമായിരുന്നു ശി​വ​ശ​ങ്ക​റി​ന്‍റെ ഈ ​ന​ട​പ​ടി​യെ​ന്നും ശി​വ​ശ​ങ്ക​റി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ലെ എ​തി​ര്‍ സ​ത്യ​വാ​ങ്മൂലത്തിൽ ഇ.​ഡി വ്യ​ക്ത​മാ​ക്കി​.

അ​തേ​സ​മ​യം, ശി​വ​ശ​ങ്ക​റെ ഇ​ന്ന് ഇ​.ഡി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. ക​സ്റ്റ​ഡി കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന തിനാൽ റി​മാ​ന്‍​ഡ് ചെ​യ്യ​ണ​മെ​ന്ന് ഇ.​ഡി കോ​ട​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ടും. അ​തോ​ടൊ​പ്പം ത​ന്നെ ശി​വ​ശ​ങ്ക​റു​ടെ ജാ​മ്യാ​പേ​ക്ഷ​യും എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trivandrum gold smugglingsivasankarED
News Summary - According to ED, sivasankar facilitated the smuggling of gold
Next Story