സ്വർണക്കടത്തിനായി 'സി.പി.എം കമ്മിറ്റി ' എന്ന പേരില്‍ ടെലിഗ്രാം ഗ്രൂപ്പുണ്ടാക്കി -സരിത്തിെൻറ മൊഴി
text_fieldsകൊച്ചി: സ്വർണക്കടത്തിനായി 'സി.പി.എം കമ്മിറ്റി ' എന്ന പേരില്‍ ടെലിഗ്രാം ഗ്രൂപ്പുണ്ടാക്കിയതായി പ്രതി സരിത്തിെൻറ മൊഴി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് സരിത്ത് നല്കിയ മൊഴിയാണ് പുറത്തായത്.
സന്ദീപ് നായർ ആണ് ഗ്രൂപ്പ് ഉണ്ടാക്കിയതെന്നും പിന്നീട് തന്നേയും കെ.ടി റമീസ്, സ്വപ്ന തുടങ്ങിയവരേയും ഗ്രൂപ്പില്‍ അംഗമാക്കിയതായും സരിത്ത് ഇ.ഡിയോട് പറഞ്ഞതായാണ് വിവരം.
ഫൈസൽ ഫരീദുമായി തനിക്ക് നേരിട്ട് പരിചയമില്ലെന്നും റമീസിനാണ് ഫൈസലുമായി ബന്ധമെന്നും സരിത്ത് മൊഴി നൽകി.
അതേസമയം പ്രതികള്‍ ഡോളര്‍ കടത്തിയത് ഒമാനിലേക്കാണെന്ന് കസ്റ്റംസ് പറയുന്നത്. സ്വപ്നയും സരിത്തും ഖാലിദും ഒരുമിച്ചാണ് യാത്ര നടത്തിയത്. ആദ്യം ഡോളര്‍ കടത്തിയത് കോണ്‍സുല്‍ ജനറലും അറ്റാഷെയുമാണെന്നാണ് സ്വപ്ന മൊഴി നല്‍കിയതെന്നും കസ്റ്റംസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

