Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപള്ളി സന്ദർശിക്കാൻ...

പള്ളി സന്ദർശിക്കാൻ ഫാദറിന്റെ നേതൃത്വത്തിൽ വയനാട്ടിൽ നിന്നുള്ള സംഘമെത്തി; മനം നിറച്ച് സ്വീകരണം

text_fields
bookmark_border
പള്ളി സന്ദർശിക്കാൻ ഫാദറിന്റെ നേതൃത്വത്തിൽ വയനാട്ടിൽ നിന്നുള്ള സംഘമെത്തി; മനം നിറച്ച് സ്വീകരണം
cancel

കൊച്ചി: മുസ്​ലിം പള്ളിയിലെ നമസ്കാരവും മറ്റും നേരിൽ കാണാൻ ഫാ. സ്റ്റീഫൻ മാത്യുവിന്‍റെ നേതൃത്വത്തിൽ വയനാട്ടിൽനിന്നുള്ള സംഘം എറണാകുളം ഗ്രാൻഡ്​ ജുമാമസ്​ജിദിലെത്തി. അവരെ കാണാനും സംവദിക്കാനും ചെന്നൈ വിഷ്​ണു മോഹൻ ഫൗണ്ടേഷൻ സ്ഥാപകൻ സ്വാമി ഹരിപ്രസാദും റിട്ട​. ജസ്റ്റിസ്​ പി.കെ. ഷംസുദ്ദീനും സംസ്​കൃത സർവകലാശാല ആക്ടിങ്​ പി.വി.സി ഡോ. ശ്രീകല എം. നായരും എത്തി. അസ്വ​​ർ നമസ്കാരം കണ്ടും സ്​നേഹവിരുന്നിൽ പ​ങ്കെടുത്തും​ മനം​ നിറഞ്ഞാണ്​ ആദിവാസികളും ജനപ്രതിനിധികളും ഉൾപ്പെടുന്ന 50 അംഗ സംഘം മടങ്ങിയത്.

ഫോറം ഫോർ ഫെയ്​ത്ത്​ ആൻഡ്​​ ഫ്രറ്റേണിറ്റി പ്രസിഡന്‍റ്​ സി.എച്ച്​. അബ്​ദുറഹീം, മസ്​ജിദ്​ ഇമാം എം.പി. ഫൈസൽ, ചെയർമാൻ അഷ്​റഫ്, സുഹൈൽ ഹാഷിം​ എന്നിവരുടെ നേതൃത്വത്തിൽ സംഘത്തെ സ്വീകരിച്ചു. രണ്ടുദിവസത്തെ സന്ദർശനത്തിനായാണ്​ സംഘം വയനാട്ടിൽനിന്ന്​ പുറപ്പെട്ടതെന്ന് ഫാ. സ്റ്റീഫൻ മാത്യു പറഞ്ഞു. വയനാട്ടിലെ ഓരോ പഞ്ചായത്തിലും മൂന്നു വർഷമായി പ്രവർത്തിക്കുന്ന പീസ്​ കമ്മിറ്റിയംഗങ്ങളാണ്​ എല്ലാവരും. വിവിധ മതക്കാരായ സ്ത്രീകളും പുരുഷന്മാരും സംഘത്തിലുണ്ട്​. ബുധനാഴ്ച കാലടി ശ്രീശങ്കര ആശ്രമം സന്ദർശിക്കുമെന്നും ഗ്രാൻഡ്​ മസ്​ജിദിൽ ലഭിച്ച സ്വീകരണം മനസ്സ്​​ നിറക്കുന്നതാണെന്നും അദ്ദേഹം വിവരിച്ചു.

മറ്റുള്ളവർക്ക്​ മുറിവേൽപ്പിക്കുന്നതാകരുത്​ നമ്മുടെ ഇഷ്ടങ്ങളെന്ന്​ സ്വാമി ഹരിപ്രസാദ്​ ഉണർത്തി. ബലഹീനരെ സംരക്ഷിക്കുന്നതാകണം ബലവാന്മാരുടെ കർമം. സ്വന്തം മതം ഹൃദയത്തിൽ ഉറപ്പിക്കുമ്പോൾതന്നെ മറ്റ്​ മതവിശ്വാസികളെ പ്രയാസപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു. മതം തന്നെ അപകടമാണെന്ന്​ വരുത്താൻ ശ്രമിക്കുന്നവരുടെ കാലത്ത്​ ഇത്തരം കൂട്ടായ്മകൾക്ക്​ പ്രാധാന്യമുണ്ടെന്ന്​ ഡോ. ശ്രീകല എം. നായർ അഭിപ്രായപ്പെട്ടു. നീതിക്ക്​ വേണ്ടി നിലകൊള്ളുമ്പോഴാണ്​ ദൈവത്തോട്​ കൂടുതൽ അടുക്കുകയെന്ന്​ ഇമാം എം.പി. ഫൈസൽ പറഞ്ഞു.

നേരത്തേ എറണാകുളം ചാവറ കൾചറൽ സെന്‍ററിൽ എത്തിയ സംഘത്തോട്​ പ്രഫ. എം.കെ. സാനു സംവദിച്ചു. ഡോ. കെ. രാധാകൃഷ്ണന്‍ നായര്‍, ഫാ. തോമസ് പുതുശ്ശേരി, എറണാകുളം കരയോഗം ജനറല്‍ സെക്രട്ടറി പി. രാമചന്ദ്രന്‍, ജെബിന്‍ ജോസ്, പ്രഫ. എന്‍.ആര്‍. മേനോന്‍, ബണ്‍ഡി സിങ്​, സെയ്തലവി, നീതിവേദി സെക്രട്ടറി ഫ്ലെയ്‌സി, പീസ്​ ഫോറം ചെയർമാൻ കെ.ഐ. തോമസ്​, ജിജോ പാലത്തിങ്കല്‍, ജോളി പവേലില്‍ എന്നിവര്‍ പ​ങ്കെടുത്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:religious harmonyHarmony
News Summary - A group led by Father came from Wayanad to visit the mosque
Next Story