തദ്ദേശ തെരഞ്ഞെടുപ്പ് ഒന്നാംഘട്ടം; പോളിങ് ശതമാനം 72ന് മുകളിൽ
text_fieldsതിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒന്നാംഘട്ടം അവസാനിച്ചു. സംസ്ഥാനത്തെ അഞ്ച് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. 72ന് മുകളിലാണ് പോളിങ് ശതമാനം. വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ് സമയമെങ്കിലും പലയിടത്തും അവസാന സമയം ധാരാളം പേർ എത്തിയത് വോട്ടെടുപ്പ് നീളാൻ ഇടയാക്കി.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ്. 395 തദ്ദേശ സ്ഥാപനങ്ങളിലായി 6910 വാര്‍ഡുകളിലേക്കാണ് ഒന്നാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ്. 88,26,620 വോട്ടര്‍മാരാണ് വിധിയെഴുതേണ്ടത്. ആദ്യ മണിക്കൂറുകളിൽ തന്നെ മികച്ച പോളിങ്ങ് രേഖപ്പെടുത്തിയിരുന്നു.
അതേസമയം, ചിലയിടങ്ങളിൽ യന്ത്രങ്ങൾ പണിമുടക്കിയതോടെ വോട്ടെടുപ്പ് വൈകിയാണ് ആരംഭിച്ചത്. കോവിഡ് പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിച്ചാണ് വോട്ടെടുപ്പ് പ്രക്രിയ.
വ്യാഴാഴ്ച രണ്ടാംഘട്ട വോട്ടിങ് നടക്കേണ്ട അഞ്ച് ജില്ലകളിൽ ഇന്ന് കലാശക്കൊട്ടായിരുന്നു. കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് എന്നീ ജില്ലകളാണ് രണ്ടാംഘട്ടത്തിൽ. കോവിഡ് പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെയാണ് പ്രചാരണ സമാപനം.
മൂന്നാം ഘട്ട വോട്ടെടുപ്പ് ഡിസംബർ 14ന് തിങ്കളാഴ്ച നടക്കും. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിലാണ് അന്ന് പോളിങ്ങ്. ഡിസംബർ 16നാണ് വോട്ടെണ്ണൽ.
വോട്ടിങ് ശതമാനം
| ജില്ല | വോട്ടിങ് നില |
| തിരുവനന്തപുരം | 69.07 % |
| കൊല്ലം | 72.79 % |
| പത്തനംതിട്ട | 69.33 % |
| ആലപ്പുഴ | 76.42 % |
| ഇടുക്കി | 73.99 % |
| തിരുവനന്തപുരം കോർപറേഷൻ | 59.02 % |
| കൊല്ലം കോർപറേഷൻ | 65.11 % |
| ആകെ | 72.03 % |
Live Updates
- 8 Dec 2020 5:39 PM IST
പോളിംഗ് ശതമാനം (വൈകീട്ട് 5.05 വരെ)
സംസ്ഥാനം - 70.01 %
ജില്ല തിരിച്ച്
തിരുവനന്തപുരം - 66.96
കൊല്ലം- 70.82
പത്തനംതിട്ട - 67.87
ആലപ്പുഴ- 74.04
ഇടുക്കി - 72.20
- 8 Dec 2020 3:44 PM IST
മൂന്ന് മണി വരെ പോളിങ് 61.31 ശതമാനം
സംസ്ഥാനത്ത് മൂന്ന് മണി വരെ പോളിങ് 61.31 ശതമാനം. തിരുവനന്തപുരം - 58, കൊല്ലം- 62.06, പത്തനംതിട്ട - 60.98, ആലപ്പുഴ- 64.79,
ഇടുക്കി - 63.35 എന്നിങ്ങനെയാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിലെ പോളിങ് നില.
- 8 Dec 2020 2:34 PM IST
ആലപ്പുഴ ജില്ലയിൽ പോളിംഗ് ശതമാനം 59 കടന്നു. കഞ്ഞിക്കുഴി, പട്ടണക്കാട്, അമ്പലപ്പുഴ, തൈക്കാട്ടുശ്ശേരി ബ്ലോക്കുകളിൽ പോളിങ് 60 % കടന്നു. കഞ്ഞിക്കുഴി ബ്ലോക്കിൽ 64.6 ശതമാനമാണ് വോട്ടുനില. ഹരിപ്പാട് നഗരസഭയിൽ 61.16 %
- 8 Dec 2020 1:58 PM IST
പത്തനംതിട്ടയിൽ 51.12%
പത്തനംതിട്ട ജില്ലയിലെ വോട്ടുനില: 51.12%
പുരുഷവോട്ടര്‍മാര്‍- 49.52
സ്ത്രീ വോട്ടര്‍മാര്‍- 46.13
നഗരസഭ - പോളിംഗ് ശതമാനം
അടൂര്‍- 45.01
പത്തനംതിട്ട - 46.55
തിരുവല്ല - 36.85
പന്തളം - 44.21
ബ്ലോക്ക് - പോളിംഗ് ശതമാനം
റാന്നി - 47.25
കോന്നി - 48.46
മല്ലപ്പള്ളി - 45.09
പറക്കോട് - 48.17
പന്തളം - 47.68
പുളിക്കീഴ് - 48.2
കോയിപ്രം - 45.52
ഇലന്തൂര്‍ - 49.63
- 8 Dec 2020 1:12 PM IST
തദ്ദേശ തെരഞ്ഞെടുപ്പ് എൽ.ഡി.എഫ് സര്‍ക്കാറിന്‍റെ വിലയിരുത്തലാകും -എം.എ. ബേബി
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാറിന്‍റെ വിലയിരുത്തലാകുമെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി. ബി.ജെ.പിയെ ഇത്തവണയും ജനം തിരസ്കരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം കോര്‍പറേഷനിലെ വഞ്ചിയൂര്‍ വാര്‍ഡില്‍ എം.എ. ബേബി വോട്ട് രേഖപ്പെടുത്തി.
- 8 Dec 2020 1:12 PM IST
കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥ യു.ഡി.എഫിന് അനുകൂലം -വയലാർ രവി
ചേർത്തല: കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥ യു.ഡി.എഫിന് അനുകൂലമാണന്ന് കോൺഗ്രസ് നേതാവ് വയലാർ രവി. കോൺഗ്രസും വെൽഫെയർ പാർട്ടിയുമായുള്ള ബന്ധത്തെക്കുറിച്ച് തനിക്കറിയില്ലെന്നും അദ്ദേഹം വയലാറിൽ പറഞ്ഞു.
- 8 Dec 2020 10:55 AM IST
ഒപ്പംനിന്ന സർക്കാറിനെ ജനങ്ങൾ പിന്തുണക്കും -മന്ത്രി പി. തിലോത്തമൻ
മന്ത്രി പി. തിലോത്തമൻ വോട്ട് രേഖപ്പെടുത്തുന്നുകഴിഞ്ഞ നാലര വർഷക്കാലം നിത്യോപയോഗ സാധനങ്ങൾക്ക് വിലയക്കയറ്റമില്ലാതെ പിടിച്ചുനിർത്തിയ, സേവന പ്രവർത്തനങ്ങളുമായി ജനങ്ങൾക്ക് ഒപ്പംനിന്ന സർക്കാറിനെ തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ ജനങ്ങൾ പിന്തുണക്കുമെന്ന് സംസ്ഥാന ഭക്ഷ്യമന്ത്രി പി. തിലോത്തമൻ ചേർത്തലയിൽ പറഞ്ഞു.
- 8 Dec 2020 10:51 AM IST
രണ്ടില വാടി കരിഞ്ഞുപോകും -പി.ജെ. ജോസഫ്
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ തികഞ്ഞ പുതിയ ചിഹ്നത്തിൽ തങ്ങളുടെ പാർട്ടി മികച്ച പ്രകടനം കാഴ്ച വെക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച് കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ ജോസഫ്. ചെണ്ടയാണ് ചിഹ്നം. രണ്ടില വാട കരിഞ്ഞു പോകുമെന്നും അദ്ദേഹം പറഞ്ഞു
- 8 Dec 2020 10:22 AM IST
മുനിസിപ്പാലിറ്റികളിലെ പോളിങ് ശതമാനം: നെയ്യാറ്റിൻകര - 21.24, നെടുമങ്ങാട് - 19.04, ആറ്റിങ്ങൽ - 23.07, വർക്കല - 21.72
- 8 Dec 2020 10:19 AM IST
മുഖ്യതെരഞ്ഞെടുപ്പ് കമീഷണർക്ക് വോട്ടില്ല
മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ടിക്കാറാം മീണക്ക് വോട്ട് ചെയ്യാനായില്ല. വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്താതിൽ തിരുവനന്തപുരം ജില്ല കലക്ടർക്ക് പരാതി നൽകും. പൂജപ്പുര വാർഡിലായിരുന്നു ഇദ്ദേഹം ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.



