ഇടുക്കിയിൽ ഒഴിപ്പിച്ചത് 234.20 ഹെക്ടർ കൈയേറ്റം
text_fieldsഇടുക്കി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന റവന്യൂ വകുപ്പ് അവലോകന യോഗത്തില്‍ റവന്യൂ മന്ത്രി
എ.പി. അനില്‍കുമാര്‍ സംസാരിക്കുന്നു
തൊടുപുഴ: ജില്ലയിൽ ഒഴിപ്പിച്ചത് 234.20 ഹെക്ടർ കൈയേറ്റം. റവന്യൂ വകുപ്പ് അവലോകനത്തിനെത്തിയ മന്ത്രി എ.പി അനിൽ കുമാറിന് മുന്നിൽ ജില്ലയിൽ വകുപ്പിന്റെ പ്രവർത്തനങ്ങൾ വിശദീകരിക്കുന്നതിനിടെയാണ് കലക്ടർ ഇക്കാര്യം അറിയിച്ചത്. അനധികൃത കൈയേറ്റം സംബന്ധിച്ച് ആകെ 473 കേസുകളാണ് നിലവിലുള്ളത്. ഇതില്‍ 112 കേസുകളില്‍ കൈയേറ്റമൊഴിപ്പിച്ചു. 234.20 ഹെക്ടര്‍ കൈയേറ്റമാണ് ഒഴിപ്പിച്ചത്. 2011 മുതല്‍ ജില്ലയില്‍ ആകെ 54485 എല്‍.എ പട്ടയങ്ങളും 258 എല്‍.ടി പട്ടയങ്ങളും 4421 മിച്ചഭൂമി പട്ടയങ്ങളും മൂന്ന് ദേവസ്വം പട്ടയങ്ങളുമാണ് വിതരണം ചെയ്തിട്ടുള്ളത്.
55214 എല്‍എ പട്ടയ അപേക്ഷകളാണ് അവശേഷിക്കുന്നത്. 237 എൽ.ടി പട്ടയ അപേക്ഷകളും രണ്ട് ദേവസ്വം പട്ടയ അപേക്ഷകളുമാണ് തീര്‍പ്പാക്കാനുള്ളത്.
ജില്ലയിലെ മിച്ചഭൂമി സംബന്ധിച്ച വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. പട്ടികജാതി, പട്ടിക വര്‍ഗ ഉന്നതികളിലെ പട്ടയ വിവരങ്ങള്‍ സംബന്ധിച്ച നിലവിലെ സ്ഥിതി യോഗത്തില്‍ അവതരിപ്പിച്ചു.
പട്ടികവര്‍ഗ ഉന്നതികളിലെ 800 ലധികം കൈവശങ്ങള്‍ക്ക് 2001 ചട്ടപ്രകാരം പട്ടയം അനുവദിക്കുന്നതിന് സര്‍വേ നടപടികള്‍ പൂര്‍ത്തീകരിച്ചുവരികയാണ്. ഉന്നതികളില്‍ പട്ടയം ലഭിക്കാത്ത കൈവശങ്ങള്‍ കണ്ടെത്താന്‍ താലൂക്ക് തലത്തില്‍ നടപടി പുരോഗമിക്കുകയാണെന്നും കലക്ടർ യോഗത്തിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

