Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗോവിന്ദച്ചാമിക്ക് നൂറുവട്ടം വധശിക്ഷ നല്‍കണം -എ.കെ ബാലൻ

text_fields
bookmark_border
ഗോവിന്ദച്ചാമിക്ക് നൂറുവട്ടം വധശിക്ഷ നല്‍കണം -എ.കെ ബാലൻ
cancel

ന്യൂഡല്‍ഹി: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിക്ക് നൂറുവട്ടം വധശിക്ഷ നല്‍കിയാല്‍ മതിയാവില്ലെന്ന് നിയമ മന്ത്രി എ.കെ ബാലൻ. വധശിക്ഷക്കെതിരായ സി.പി.എം നിലപാടും സൗമ്യ വധക്കേസുമായി ബന്ധമില്ല. ഗോവിന്ദച്ചാമിക്ക് വധശിക്ഷ നല്‍കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാടെന്നും ‍ബാലൻ പറഞ്ഞു.

പ്രതിക്ക് വധശിക്ഷ ലഭിക്കാന്‍ ഏതറ്റം വരെയും പോകാനാണ് എല്‍.ഡി.എഫ് തീരുമാനം. മറ്റു കേസുകളെ ഇതുമായ കൂട്ടിക്കുഴക്കേണ്ടതില്ല. കേസില്‍ ജസ്റ്റിസ് മാർകണ്ഡേയ കഠ്ജുവിന്‍റെ നിയമ സഹായവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആലോചിച്ച് തീരുമാനിക്കും. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി, അഡ്വക്കേറ്റ് ജനറൽ എന്നിവരുമായി ആലോചിച്ച് ആവശ്യമായ തീരുമാനമെടുക്കുമെന്നും എ.കെ ബാലൻ മാധ്യമങ്ങളോട് പറഞ്ഞു.

ഗോവിന്ദച്ചാമിയായാലും ഗോഡ്സെയായാലും സി.പി.എം വധശിക്ഷക്കെതിരാണെന്ന് ചാനൽ അഭിമുഖത്തില്‍ പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി അഭിപ്രായപ്പെട്ടത്. കൊലക്കുറ്റം ഒഴിവാക്കിയത് തിരുത്താനാണ് ഹരജി നല്‍കുകയെന്നും ബേബി പറഞ്ഞിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story