ഉഴവുചാലും ത്രൈയംബകം വില്ലും
text_fieldsരാമായണകഥയുടെ പ്രതീകാത്മക ഭംഗിക്കു മാറ്റൂകൂട്ടുന്ന രണ്ടു പദങ്ങളാണ് ഉഴവുചാലും ശൈവ ചാപവും. സന്താന ലബ്ധിക്കുവേണ്ടി ദശരഥനെപ്പോലെ ജനക മഹാരാജാവും യാഗം നടത്തുന്നു. യാഗ ഭൂമിക്കായി മണ്ണ് കുഴിക്കുമ്പോള്‍ ഉഴവുചാലില്‍നിന്നും ഉയര്‍ന്നുവന്നവളാണ് സീത. സീത എന്ന പദത്തിന് ഉഴവുചാലിന്‍െറ മകള്‍ എന്നര്‍ഥം. സീതക്ക് ഭൂമീദേവിയുമായുള്ള ആത്മബന്ധത്തെ ഈ പദം സൂചിപ്പിക്കുന്നു. സീത ഉത്തമയായ മാതാവിന്‍െറയും പതിഭക്തയായ ഭാര്യയുടെയും പ്രതീകം കൂടിയാണ്. ഈ മണ്ണിന്‍െറ പുത്രിക്ക് കൊട്ടാരക്കെട്ടിന് പുറത്ത് പച്ചമണ്ണിന്‍െറ ഗന്ധം അലിഞ്ഞുചേര്‍ന്ന വനഭൂമിയിലാണ് ജീവിക്കേണ്ടിവന്നത്. മാത്രമല്ല, മണ്ണില്‍നിന്നു വന്നവള്‍ കഥാന്ത്യത്തില്‍ മണ്ണിലേക്കുതന്നെ മടങ്ങുന്നതായും നാം കാണുന്നു. ആശ്രമവാസത്തിനുശേഷം വാല്മീകി മഹര്‍ഷിക്കൊപ്പം രാമന്‍െറ
സവിധത്തില്‍ നിന്നു കൊണ്ടുള്ള സീതയുടെ പ്രാര്‍ഥനയും ഭൂമിയോടാണ്:
മനസാ കര്‍മണാ വാചാ
യഥാ രാമം സമര്‍ച്ചയേ
തഥാ മേ മാധവീ ദേവി
വിവരം ദാതു മര്‍ഹതി
ഈ മാധവീദേവി (ഭൂമീദേവി) വരദാനമായി കൊണ്ടുവന്ന സീതയെ ഭൂമി തന്നെ സ്വന്തം ഉദരത്തിലേക്കു ആവാഹിക്കുന്നു. ഭക്തനായ ജനകമഹാരാജാവിന് ശിവന്‍ നല്‍കിയ അദ്ഭുതകരമായ വില്ലാണ് ത്രൈയംബകം. ഈ വില്ലിനെ കൈകാര്യം ചെയ്യുക മനുഷ്യ സാധ്യമല്ല. എങ്കിലും തന്‍െറ മകളായ സീതയെ വിവാഹം ചെയ്യുന്നയാള്‍ ത്രൈയംബകം വില്ലുകുലക്കാന്‍ പ്രാപ്തനാകണം എന്നു പ്രഖ്യാപിച്ചു. രാജാക്കന്മാരും യോദ്ധാക്കളും പരാജയപ്പെട്ടിടത്ത് രാമന്‍ അനായാസം വിജയിച്ചു.
ഒരു കൈകൊണ്ട് രാമന്‍ വില്ളെടുത്ത് കുലക്കുകയും വില്ല് രണ്ടായി മുറിയുകയും ചെയ്തു. വില്ല് പുരാണ പ്രസിദ്ധമായ പ്രണയബിംബമാണ്. കാമദേവന്‍െറ പുഷ്പ ബാണം അര്‍ഥഗര്‍ഭമായ പ്രണയ പ്രതീകമാണ്. ശൈവചാപം ശക്തിയുടെയും വീരത്വത്തിന്‍െറയും ചിഹ്നമെന്ന നിലയില്‍ പ്രസിദ്ധമാണ്. പ്രണയവും വീരവുമാണ് ഇതിഹാസത്തിന്‍െറ അന്തര്‍ധാര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
123.png)