താടകയും അഹല്യയും -സ്ത്രീത്വത്തിന്‍െറ രണ്ട് മുഖങ്ങള്‍
text_fieldsരാക്ഷസന്മാരെ വധിക്കലാണ് രാമന്‍െറ അവതാരലക്ഷ്യം. വിശ്വാമിത്രന്‍ തന്‍െറ യാഗരക്ഷക്കായി രാമ-ലക്ഷ്മണന്മാരെയും കൂട്ടി സരയൂ നദിയുടെ തീരത്തുള്ള താടകാവനത്തിലത്തെി. മനുഷ്യഗന്ധം മണത്തറിഞ്ഞ താടക കാടിനെ ഇളക്കിമറിച്ചു. വിശ്വാമിത്രന്‍െറ ആജ്ഞപ്രകാരം രാമന്‍ താടകയെ വധിച്ചു. മുമ്പ് ശാപത്താല്‍ രാക്ഷസിയായിത്തീര്‍ന്ന താടക രാമന്‍െറ അമ്പുകൊണ്ടപ്പോള്‍ ദേവലോക സുന്ദരിയായി വനത്തില്‍നിന്ന് അപ്രത്യക്ഷയായി എന്ന് കഥ. ഇത്തരം ശാപവും ശാപമോക്ഷങ്ങളും ദൃഢവ്രതനായ രാമന്‍െറ അവതാര ലക്ഷ്യത്തെ സാധൂകരിക്കും വിധം രാമായണത്തിലുടനീളം കാണാം.
യാഗം വിജയകരമായി പൂര്‍ത്തിയാക്കിയശേഷം വിശ്വാമിത്രനും രാമ-ലക്ഷ്മണന്മാരും അയോധ്യയിലേക്ക് മടങ്ങുകയാണ്. ജനക മഹാരാജാവിന്‍െറ മിഥിലാപുരി വഴിയാണ് യാത്ര. ശിവന്‍ രാജാവിന് സമ്മാനിച്ച ത്രൈയംബകം എന്ന വില്ലിനെ രാമ-ലക്ഷ്മണന്മാര്‍ക്ക് കാട്ടിക്കൊടുക്കുകയായിരുന്നു ലക്ഷ്യം. വഴിമധ്യേ ഗൗതമ മഹര്‍ഷിയുടെ ആശ്രമത്തിലത്തെുമ്പോള്‍ അവിടം വിജനമായി കിടക്കുന്നത് കണ്ടു. ബ്രഹ്മാവിന്‍െറ മകളായ അഹല്യയെയാണ് ഗൗതമന്‍ വിവാഹം ചെയ്തിരുന്നത്.
ഒരുദിവസം അഹല്യ തനിച്ചായിരുന്നപ്പോള്‍ അവളുടെ സൗന്ദര്യത്തില്‍ മതിമറന്ന് ദേവേന്ദ്രന്‍ ആശ്രമത്തില്‍ കടന്നു. തപസ്സുകഴിഞ്ഞ് തിരിച്ചത്തെുമ്പോള്‍ തന്‍െറ വേഷം ധരിച്ച് പുറത്തേക്കുപോകുന്ന ദേവേന്ദ്രനെ ഗൗതമന്‍ കണ്ടു. മുനി ദേവേന്ദ്രനെയും അഹല്യയെയും ശപിച്ചു. ശിലയായിപ്പോകട്ടെ എന്നായിരുന്നു അഹല്യക്ക് കിട്ടിയ ശാപം. വര്‍ഷങ്ങള്‍ക്കു ശേഷം ആശ്രമത്തിലത്തെുന്ന ശ്രീരാമന്‍ അവള്‍ക്കു ശാപമോക്ഷം നല്‍കുമെന്ന വരവും നല്‍കി.
ശാപ ശിലയായിത്തീര്‍ന്ന അഹല്യയുടെ ജീവിതം ശ്രീരാമന്‍െറ പാദസ്പര്‍ശത്താല്‍ നിര്‍വന്ധ്യമായിത്തീരുകയും അവതാരലക്ഷ്യങ്ങളിലൊന്നുകൂടി സഫലമാക്കുകയും ചെയ്തു. താടകയെ ദേവസ്ത്രീയാക്കി മാറ്റിയ അതേ കരങ്ങള്‍ ഹല്യയായ (ഹലം=കലപ്പ, അഹല്യ=കലപ്പകൊണ്ട് ഉഴുതുമറിക്കപ്പെടാത്തവള്‍- വന്ധ്യ) സ്ത്രീയെ പുന$സൃഷ്ടിക്കുന്നു. താടകക്കു നല്‍കിയ അതേ പുന$സൃഷ്ടി അഹല്യക്കും നല്‍കുന്ന രണ്ടു സന്ദര്‍ഭങ്ങളാണിവ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
