ശോകത്തില്‍ നിന്ന് ശ്ലോകമുണ്ടായത്
text_fieldsആദികാവ്യത്തിന്‍െറ ജനനകഥ പ്രസിദ്ധമാണ്. വാല്മീകി മഹര്‍ഷി തമസാനദിയില്‍ സ്നാനകര്‍മം ചെയ്ത് നില്‍ക്കുമ്പോള്‍ വൃക്ഷക്കൊമ്പില്‍ ക്രീഡാലോലരായിരുന്ന ക്രൗഞ്ചപ്പക്ഷികളില്‍ ഒന്നിനെ ഒരു വേടന്‍ അമ്പെയ്തു വീഴ്ത്തി. അപ്പോള്‍ കവിക്കുണ്ടായ ശോകം ശ്ളോകരൂപത്തില്‍ പുറത്തുവന്നു.
മാ നിഷാദ പ്രതിഷ്ഠാം ത്വമഗമ$
ശാശ്വതീ സമാ:
യത്ക്രൗഞ്ച മിഥുനാദേക മവധീ
കാമമോഹിതം
(കാമമോഹിതരായിരുന്ന പക്ഷികളില്‍ ഒന്നിനെ നിഗ്രഹിച്ച കാട്ടാളാ, നിനക്ക് ശാശ്വതജീവിതം ഉണ്ടാകാതെ പോകട്ടെ)
ഈ ശ്ളോകത്തില്‍നിന്ന് വിടര്‍ന്നുല്ലസിക്കുന്നതാണ് രാമായണകഥ. സീതയില്‍നിന്ന് രാമനെ അടര്‍ത്തിയെടുത്ത രാവണനെയാണ് നിഷാദശബ്ദം സൂചിപ്പിക്കുന്നതെന്ന് ചിലര്‍ വ്യാഖ്യാനിക്കുന്നു.
ഭൂമിയില്‍ രാക്ഷസരുടെ ശല്യം അസഹ്യമായപ്പോള്‍ ഭൂമിദേവി പശുവിന്‍െറ രൂപത്തില്‍ ബ്രഹ്മാവിനെ കാണുന്നു. എല്ലാവരും ചേര്‍ന്ന് പാലാഴിയില്‍ പോയി മഹാവിഷ്ണുവിനെ കാണുന്നു. രാക്ഷസനിഗ്രഹത്തിന് താന്‍തന്നെ ഭൂമിയില്‍ കൃഷ്ണനായി ജനിക്കുമെന്ന് ഉറപ്പുകൊടുക്കുന്നു. യമുനാനദിയുടെ തീരത്ത് ഐശ്വര്യസമ്പൂര്‍ണമായി വിളങ്ങുന്ന കോസലസാമ്രാജ്യത്തില്‍ രാമന്‍ പിറക്കുന്നതങ്ങനെയാണ്. സന്താനലബ്ധിക്ക് മൂന്നു വിവാഹം കഴിക്കുകയും യാഗം നടത്തുകയും ചെയ്യേണ്ടിവന്നു ദശരഥന്.
ക്രൗഞ്ചപ്പക്ഷികളില്‍ ഇണയുടെ ശോകം വാല്മീകിയിലൂടെ ശ്ളോകമായൊഴുകിയ രാമായണത്തില്‍ വിരഹദു$ഖവും കരുണരസവും ആദ്യന്തം വ്യാപിച്ചുകിടക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
