വാല്മീകിയുടെ ശില്‍പകൗശലം
text_fieldsആര്യന്മാര്‍ (ശ്രേഷ്ഠന്മാര്‍) എന്നറിയപ്പെട്ടിരുന്ന ബ്രാഹ്മണ സമൂഹം ഹിന്ദുക്കുഷ് പര്‍വതനിരകള്‍ താണ്ടി ഭാരതത്തില്‍ വരുമ്പോള്‍ അവികസിതവും പ്രാകൃതവുമായ ഉല്‍പാദനവ്യവസ്ഥയായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. ഭാഷ, സാങ്കേതികവിദ്യ, കൃഷി എന്നീ മേഖലകളില്‍ അവര്‍ സമൂലമായ മാറ്റം വരുത്തി.
വേദങ്ങള്‍, ഇതിഹാസങ്ങള്‍, യോഗശാസ്ത്രം, വാസ്തുവിദ്യ എന്നീ വിഷയങ്ങളിലെല്ലാം അവര്‍ അടിത്തറയിട്ടു. ചാതുര്‍വര്‍ണ്യവും ജാതിവ്യവസ്ഥയും ബ്രാഹ്മണാധിപത്യത്തെ ഊട്ടിയുറപ്പിച്ചു. വരേണ്യവ്യവസ്ഥയെ ആദര്‍ശവത്കരിക്കാനാണ് രാമായണവും മഹാഭാരതവും എഴുതപ്പെട്ടത്. ഈ കൃതിയുടെ കഥാംശങ്ങള്‍ ആദ്യകാല മിഥോളജിയില്‍ കാണാം. തച്ചുശാസ്ത്രത്തിന്‍െറ വിസ്മയജനകമായ ഘടനയോട് സാദൃശ്യം വഹിക്കുന്നതാണ് ഇതിഹാസങ്ങളുടെ ആഖ്യാന സമ്പ്രദായം.
രാമായണം രാമന്‍െറ വീരകഥയാണ്. ലോക സാഹിത്യത്തിലെ എല്ലാ വീരന്മാര്‍ക്കും നേരിടേണ്ടിവന്നിട്ടുള്ള ഇച്ഛാഭംഗവും ദുരന്തബോധവും അപഭ്രംശങ്ങളും രാമന്‍െറ ജീവിതത്തിലും കാണാം. നല്ളൊരു ‘സംവിധായക’നായ വാല്മീകി തന്‍െറ നായകനെ സൂക്ഷ്മതയോടെയാണ് മുന്നോട്ടു നയിക്കുന്നത്. സീതാപരിത്യാഗത്തിലോ ബാലിവധത്തിലോ ശംബൂകവധത്തിലോ രാവണ നിഗ്രഹത്തിലോ ഒരു സാധാരണ പ്രേക്ഷകന്‍ കുപിതനാകാത്തത് ഈ തന്ത്രംകൊണ്ടാണ്. അപാരമായ കാവ്യസംസാരത്തില്‍ പ്രജാപതിയായി വാല്മീകി വിജയിക്കുന്നു.
രാമായണത്തിനുശേഷം എഴുതപ്പെട്ട ശ്രീബുദ്ധചരിതത്തിന് ജനപ്രീതി നേടാന്‍ കഴിയാതിരുന്നത് വാല്മീകിയുടെ ശില്‍പകൗശലം ഇല്ലാത്തതുകൊണ്ടാണ്. അശ്വഘോഷന്‍ ഇന്നും നമുക്ക് അജ്ഞാതനാണ്. വാല്മീകിയും തന്‍െറ മാനസപുത്രനായ രാമനും തലമുറകളിലൂടെ വാഴ്ത്തപ്പെടുന്നു.
കൂജന്തം രാമരാമേതി
മധുരം മധുരാക്ഷരം
ആരുഹ്യ കവിതാശാഖാം
വന്ദേ വാല്മീകി കോകിലം.
(കവിതയുടെ വൃക്ഷക്കൊമ്പില്‍ കയറിയിരുന്ന് രാമ, രാമ എന്ന മധുരാക്ഷരങ്ങള്‍ കൂകുന്ന വാല്മീകി കോകിലത്തെ ഞാന്‍ വന്ദിക്കുന്നു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
