Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസുലോചന...

സുലോചന മഹായുദ്ധത്തിന്‍െറ രക്തസാക്ഷി

text_fields
bookmark_border
സുലോചന മഹായുദ്ധത്തിന്‍െറ രക്തസാക്ഷി
cancel
രാമായണ യുദ്ധത്തില്‍ സതീസമ്പ്രദായം അനുഷ്ഠിച്ച ഒരു വീരാംഗനയുണ്ട് -ഇന്ദ്രജിത്തിന്‍െറ ഭാര്യ സുലോചന. മേഘനാഥന്‍ എന്നുകൂടി പേരുള്ള രാവണപുത്രനായ ഇന്ദ്രജിത്തിനെ വധിച്ചത് ലക്ഷ്മണനാണ്. രാമലക്ഷ്മണന്മാരോട് യുദ്ധത്തിന് പോകരുതെന്ന് വിലക്കിയ സുലോചന രാവണന്‍െറ വിമര്‍ശകകൂടിയായിരുന്നു. ഇന്ദ്രജിത്ത് യുദ്ധത്തിന് പോയപ്പോള്‍ വിലപിച്ചുകൊണ്ടിരുന്ന സുലോചനയുടെ മുന്നില്‍ വാളേന്തിയ ഒരു ഭുജം വന്നുവീണു. ഭര്‍ത്താവ് വധിക്കപ്പെട്ട വിവരമറിഞ്ഞ അവര്‍ ആ ഭുജത്തോട് സംസാരിക്കുന്നത് ആരുടെയും കരളലിയിക്കും. ആ ബാഹുദണ്ഡം പെട്ടെന്ന് ഉയര്‍ന്നുനില്‍ക്കുകയും വാള്‍മുന കൊണ്ട് തറയില്‍ ഇങ്ങനെ എഴുതുകയും ചെയ്തു: ‘പതിവ്രതാരത്നമേ! യുദ്ധം അനര്‍ഥമുണ്ടാക്കുമെന്നും അതില്‍നിന്ന് പിന്തിരിയണമെന്നുമുള്ള നിന്‍െറ ഉപദേശം ഞാന്‍ ചെവിക്കൊണ്ടില്ല. ലക്ഷ്മണന്‍ അയച്ച അമ്പ് എന്‍െറ തലയറുത്ത് ശ്രീരാമന്‍െറ പാദത്തിലും വലതുകൈ അറുത്ത് നിന്‍െറ മുന്നിലും വീഴ്ത്തി. നീ ചെന്ന് രാമപാദത്തില്‍ നമസ്കരിക്കൂ’. 
സുലോചന രാവണ സന്നിധിയിലത്തെി തന്‍െറ സങ്കടങ്ങള്‍ നിവേദിച്ചു: ‘പ്രഭോ! ഭര്‍ത്താവ് മരിച്ചതിനാല്‍ ഉടന്തടി ചാടേണ്ടിവരുമെന്നോര്‍ത്ത് കണ്ണീര്‍ വാര്‍ക്കുന്ന ഒരു ഭീരുവല്ല ഞാന്‍. പതിവ്രതക്ക് പട്ടട പൂമത്തെയാണ്. ഞാന്‍ ഒരിക്കലും ഭര്‍തൃകുലത്തിന് അശുദ്ധി വരുത്തുകയില്ല. ഞാന്‍ ഉടനെ അഗ്നിയില്‍ പ്രവേശിക്കാം. അതിനുമുമ്പ് ഭര്‍ത്താവിന്‍െറ മുഖം ഒരുനോക്ക് കാണാന്‍ എന്നെ അനുവദിക്കണം.’ ദയാനിധിയായ ദാശരഥി അത് തനിക്ക് തിരിച്ചുതരും എന്നുകൂടി പറഞ്ഞപ്പോള്‍ രാവണന്‍ ക്രുദ്ധനായി പൊട്ടിത്തെറിച്ചു. മനുഷ്യപ്പുഴുവായ രാമന്‍െറ അടുത്തേക്ക് അവളെ വിടുകയില്ളെന്ന് പറഞ്ഞപ്പോള്‍ സുലോചന ധൈര്യം സംഭരിച്ചുകൊണ്ട് രാവണനോട് പ്രതിവചിച്ചു: ‘നിഷ്ഠുരനായ നിങ്ങള്‍ക്ക് അല്‍പമെങ്കിലും ദയയുണ്ടാകുമെന്ന് ഞാന്‍ കരുതി. നിങ്ങള്‍ എന്നെ പുലഭ്യത്തില്‍ കുളിപ്പിച്ചു. അബലകളോടല്ല പ്രബലരായ ശത്രുക്കളോടാണ് പൗരുഷം കാട്ടേണ്ടത്. ഞാനിതാ രാമസന്നിധിയിലേക്ക് പോകുന്നു. തടയാമെങ്കില്‍ തടയൂ, കാണട്ടെ ലങ്കേശ്വരന്‍െറ ചങ്കൂറ്റം’. ഇത്രയും പറഞ്ഞ് കൊടുങ്കാറ്റുപോലെ സുലോചന രാമന്‍െറ പടകുടീരത്തിലത്തെി. സ്ത്രീയുടെ പരമധര്‍മം ചാരിത്ര്യത്തിലാണെന്നും അതിനാല്‍ താന്‍ സതി അനുഷ്ഠിക്കാന്‍ ആഗ്രഹിക്കുന്നെന്നും അവള്‍ രാമനെ അറിയിച്ചു. രാമന്‍െറ പാദാന്തികത്തില്‍ അറ്റുകിടക്കുന്ന ശിരസ്സ് എല്ലാവരെയും വിസ്മയിപ്പിച്ചുകൊണ്ട് സംസാരിച്ചു. ഭര്‍തൃശിരസ്സ് ഏറ്റുവാങ്ങിക്കൊണ്ട് അവള്‍ രാജധാനിയിലത്തെി ഭര്‍ത്താവിന്‍െറ ചിതയില്‍ ചാടി ആത്മാഹുതി ചെയ്തു. 
രാമായണത്തിലെ അസാധാരണമായ ഒരു സന്ദര്‍ഭമാണിത്. മറ്റ് കഥാപാത്രങ്ങളുടെ താരപരിവേഷത്തില്‍ മുങ്ങിപ്പോയ സുലോചന എന്ന മേഘനാഥവധു ഒരു മഹായുദ്ധത്തിന്‍െറ രക്തസാക്ഷിയായി എന്നും ഓര്‍മിക്കപ്പെടും. ഉടന്തടിചാട്ടം നിലവിലിരുന്ന ഒരു കാലഘട്ടത്തെ പ്രതിനിധാനം ചെയ്യുന്ന കൃതിയാണ് രാമായണം എന്നതിന് തെളിവ് കൂടിയാണിത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karkidakam special
Next Story