2022ൽ കശ്മീരിൽ കൊല്ലപ്പെട്ടത് 172 ഭീകരർ
text_fieldsശ്രീനഗർ: കശ്മീരിൽ 2022ൽ സുരക്ഷാസേന നടത്തിയ 90ലധികം ഓപറേഷനുകളിലായി 172 ഭീകരർ കൊല്ലപ്പെട്ടതായി പൊലീസ്. ഇതിൽ 42 പേർ വിദേശികളാണ്. യുവാക്കളെ ഭീകരസംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്നതിൽ 37 ശതമാനം ഇടിവുണ്ടായതായും എ.ഡി.ജി.പി വിജയ് കുമാർ അറിയിച്ചു. കൊല്ലപ്പെട്ട ഭീകരരിൽ 108 പേർ ലശ്കറെ ത്വയ്യിബ പ്രവർത്തകരും 35 ജയ്‌ശെ മുഹമ്മദ് പ്രവർത്തകരും 22 പേർ ഹിസ്ബുൽ മുജാഹിദീനും നാലു പേർ അൽബദ്ർ പ്രവർത്തകരും മൂന്നു പേർ അൻസാർ ഗസ്‌വത്തുൽ ഹിന്ദിൽ നിന്നുള്ളവരുമാണ്.
ജമ്മു-കശ്മീർ പൊലീസിലെ 14 ഉദ്യോഗസ്ഥർ ഉൾപ്പെടെ 26 സുരക്ഷ ഉദ്യോഗസ്ഥരും കഴിഞ്ഞ വർഷം ഏറ്റുമുട്ടലുകൾക്കിടെ കൊല്ലപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു. താഴ്‌വരയിലെ 29 സാധാരണക്കാരെ ഭീകരർ വധിച്ചു. ഇക്കാലയളവിൽ 100 പേർ വിവിധ തീവ്രവാദ സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടതായാണ് പൊലീസ് കണക്ക്. ഏറ്റുമുട്ടലുകൾക്കിടെ 121 എ.കെ സീരീസ് തോക്ക് അടക്കം 360 ആയുധങ്ങൾ പൊലീസ് പിടികൂടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

