Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗ്രീൻഫീൽഡ് പാതയിൽ 14...

ഗ്രീൻഫീൽഡ് പാതയിൽ 14 ടോൾ ബൂത്തുകൾ

text_fields
bookmark_border
greenfield road
cancel
camera_alt

പ്രതീകാത്മക ചിത്രം

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് -കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന നി​ർ​ദി​ഷ്ട ഗ്രീ​ൻ ഫീ​ൽ​ഡ് ദേ​ശീ​യ​പാ​ത​യി​ൽ (എ​ൻ.​എ​ച്ച് 966) സ്ഥാ​പി​ക്കു​ന്ന​ത് 14 ടോ​ൾ ബൂ​ത്തു​ക​ൾ. പ്ര​വേ​ശ​ന ക​വാ​ട​ത്തി​നും അ​ന്തി​മ ക​വാ​ട​ത്തി​നും പു​റ​മെ സ​ർ​വി​സ് റോ​ഡു​ക​ളി​ൽ​നി​ന്നു​ള്ള ക​വാ​ട​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യും ടോ​ൾ ബൂ​ത്തു​ക​ൾ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ഇ​വ​യി​ൽ ഏ​ഴെ​ണ്ണം പാ​ല​ക്കാ​ട് ജി​ല്ല​യി​ലാ​ണ്.

പാ​ത​ക്കാ​യു​ള്ള സ്ഥ​ല​മെ​ടു​പ്പ് ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി ഏ​റ​ക്കു​റെ പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. ഇ​ക്ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് നി​ർ​മാ​ണ ഘ​ട്ട​ത്തി​ലെ പാ​രി​സ്ഥി​തി​കാ​നു​മ​തി​ക്കാ​യു​ള്ള പൊ​തു തെ​ളി​വെ​ടു​പ്പ് പാ​ല​ക്കാ​ട്ട് ന​ട​ന്ന​ത്.

എ​ൻ.​എ​ച്ച് 544നെ​യും എ​ൻ.​എ​ച്ച് 66നെ​യും ബ​ന്ധി​പ്പി​ച്ചു​ള്ള ഈ ​നി​യ​ന്ത്രി​ത പ്ര​വേ​ശ​ന നാ​ലു​വ​രി​പ്പാ​ത​യു​ടെ ദൈ​ർ​ഘ്യം 120.84 കി​ലോ​മീ​റ്റ​റാ​ണ്. പാ​ത യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ യാ​ത്ര​സ​മ​യം നാ​ല് മ​ണി​ക്കൂ​റി​ൽ​നി​ന്ന് ഒ​ന്ന​ര മ​ണി​ക്കൂ​റാ​യി ചു​രു​ങ്ങു​മെ​ന്ന​താ​ണ് മെ​ച്ചം. മ​ണി​ക്കൂ​റി​ൽ 80 -100 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ സ​ഞ്ച​രി​ക്കാ​നാ​കു​മെ​ന്നാ​ണ് അ​വ​കാ​ശ​വാ​ദം. 10,814.4 കോ​ടി​യാ​ണ് ആ​കെ നി​ർ​മാ​ണ​ച്ചെ​ല​വ്. 900 ദി​വ​സ​മാ​ണ് നി​ർ​മാ​ണ ദൈ​ർ​ഘ്യം.

210 കി​ലോ​മീ​റ്റ​ർ പാ​ത​യോ​ട് ചേ​ർ​ന്ന് സ​ർ​വി​സ് റോ​ഡ് നി​ർ​മി​ക്കും. ഇ​തി​ൽ പാ​ല​ക്കാ​ട്ട് 49.554 കി​ലോ​മീ​റ്റ​റാ​ണ് സ​ർ​വി​സ് റോ​ഡ്. ര​ണ്ട് റെ​യി​ൽ​വേ ഓ​വ​ർ ബ്രി​ഡ്ജും നി​ർ​മി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Palakkad NewsToll BoothGreenfield Road
News Summary - 14 toll booths on the greenfield road
Next Story