Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസാമ്പത്തിക...

സാമ്പത്തിക പ്രതിസന്ധിക്കിടെ മന്ത്രിമാർക്കായി പുതിയ 10​ കാറുകൾ കൂടി; കാലപ്പഴക്കം പരിഗണിച്ചാണ്​ തീരുമാനം

text_fields
bookmark_border
innova crysta ca
cancel

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ സംസ്ഥാനത്തെ മന്ത്രിമാർക്കായി 10​ കാറുകൾ കൂടി വാങ്ങാൻ തീരുമാനം. എട്ടെണ്ണം മന്ത്രിമാർക്കും രണ്ടെണ്ണം വി.ഐ.പി സന്ദർശനവുമായി ബന്ധപ്പെട്ടും വാങ്ങാനാണ്​ തീരുമാനം. നിലവിൽ മന്ത്രിമാർ ഉപയോഗിക്കുന്ന കാറുകളുടെ കാലപ്പഴക്കം പരിഗണിച്ചാണ്​ പുതിയ തീരുമാനമെന്നാണ്​ വിശദീകരണം.

ഇന്നോവ ക്രിസ്റ്റ കാറുകളാണ്​ വാങ്ങുന്നത്​. ടൂറിസം വകുപ്പാണ്​ മന്ത്രിമാർക്കുൾപ്പെടെ കാറുകൾ നൽകുന്നത്​. അതിന്‍റെ അടിസ്ഥാനത്തിലാണ്​ രണ്ടരക്കോടി രൂപ ചെലവാക്കി 10​ കാറുകൾ വാങ്ങാനുള്ള തിരുമാനം. പല വകുപ്പു തലവന്മാരുടെ കാറുകളും പഴക്കം ചെന്നതാണെന്നും മാറ്റണമെന്ന ആവശ്യവും നിലവിലുണ്ട്​. എന്നാൽ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ഇതിനൊന്നും അനുമതി ലഭ്യമാക്കിയിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala ministerinnova crystacar
News Summary - 10 more new innova crysta cars for kerala ministers during financial crisis
Next Story