Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യോഗി ആദിത്യനാഥി​െൻറ സത്യപ്രതിജ്​ഞ ​ഇന്ന്​

text_fields
bookmark_border
യോഗി ആദിത്യനാഥി​െൻറ സത്യപ്രതിജ്​ഞ ​ഇന്ന്​
cancel

ലഖ്‌നോ: ഉത്തർപ്രദേശ്​ മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ്​ ഇന്ന്​ സത്യപ്രതിജ്​ഞ ​ചെയ്യും. ഉച്ചക്ക്​ രണ്ടേകാലിനായിരിക്കും സത്യപ്രതിജ്​ഞ. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി ദേശീയാധ്യക്ഷൻ അമിത്​ ഷായും ചടങ്ങിൽ പ​​െങ്കടുക്കും.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസനമന്ത്രം പിന്തുടരുമെന്ന്​ രാജ്​ഭവനിൽ മാധ്യമപ്രവർത്തകരെ കണ്ട നിയുക്ത മുഖ്യമന്ത്രി യോഗി ആദിത്യനാഥ്പറഞ്ഞു. 'എല്ലാവര്‍ക്കുമൊപ്പം, ഏവരുടെയും വികസനം' എന്ന മോദിയുടെ മുദ്രാവാക്യത്തിലൂടെ സംസ്ഥാനത്തി​​െൻറ സമഗ്രവികസനമാണ് താന്‍ ലക്ഷ്യമിടുന്നതെന്നും അ​ദ്ദേഹം കൂട്ടിച്ചേർത്തു.

ഖോരക്പൂരില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് തീവ്ര ഹിന്ദുത്വ നിലപാടുകാരനായ ആദിത്യനാഥ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കേശവ് പ്രസാദ് മൗര്യ, ലഖ്നോ മേയര്‍ ദിനേശ് ശര്‍മ എന്നിവര്‍ സംസ്ഥാനത്തെ ഉപമുഖ്യമന്ത്രിമാരാകും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - yogi aadithyanath Swearing-in Today
Next Story