Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹി മെട്രോ നിർമാണ...

ഡൽഹി മെട്രോ നിർമാണ സ്ഥലത്ത് വികൃതമായനിലയിൽ സ്ത്രീയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി

text_fields
bookmark_border
ഡൽഹി മെട്രോ നിർമാണ സ്ഥലത്ത് വികൃതമായനിലയിൽ സ്ത്രീയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി
cancel

ന്യൂഡൽഹി: ഡൽഹി മെട്രോ നിർമാണ സ്ഥലത്ത് വികൃതമായനിലയിൽ സ്ത്രീയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. തെക്കു-കിഴക്കൻ ഡൽഹിയിലെ സരായ് കാലെ ഖാനിൽ പ്ലാസ്റ്റിക് ബാഗിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ശനിയാഴ്ച ഉച്ചക്ക് ശേഷമാണ് വെളുത്ത പ്ലാസ്റ്റിക് ബാഗിൽ സ്ത്രീയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന വിവരം ഡൽഹി പൊലീസിന് ലഭിച്ചത്. തലയോട്ടി അടക്കമുള്ള ഭാഗങ്ങളാണ് ബാഗിലുണ്ടായിരുന്നത്. മെട്രോയുടെ ഫ്ലൈ ഓവർ നിർമിക്കുന്ന സ്ഥലത്ത് നിന്നാണ് അവിശിഷ്ടങ്ങൾ കണ്ടെത്തിയതെന്ന് ഡെപ്യൂട്ടി കമീഷണർ രാജേഷ് ദിയോ പറഞ്ഞു.

കൊല്ലപ്പെട്ട സ്ത്രീയെ തിരിച്ചറിയുന്നതിനായി മൃതദേഹഭാഗങ്ങൾ ഡൽഹി എയിംസിലേക്ക് അയച്ചു​വെന്ന് പൊലീസ് വ്യക്തമാക്കി. ഫോറൻസിക് വിദഗ്ധരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്. എന്നാൽ, കേസിൽ കൂടുതൽ പുരോഗതിയുണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് സൂചന.

Show Full Article
TAGS:Delhi Metro Site women body 
News Summary - Woman's Body Parts, Including Skull, Found In Bag Near Delhi Metro Site
Next Story